അ​ഞ്ചു​കോ​ടി​യു​ടെ പ​ദ്ധ​തി! നിരാലംബർക്ക് ത​ണ​ലേ​കാ​ൻ സാ​ന്ത്വ​ന കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു
Monday, October 21, 2019 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വാ​ന്ത​ന പ​രി​ച​ര​ണ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ്പു​ക​ൾ ന​ട​ത്തു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ സാ​ന്ത്വ​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത ജൂ​ബി​ലി മി​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​പ​ത്തി എ​ട്ടാം വാ​ർ​ഡ് ജൂ​ബി​ലി റോ​ഡി​ലെ കാ​ഞ്ഞി​ര​ക്കു​ന്നി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രേ​ക്ക​ർ സ്ഥ​ല​ത്തു സാ​ന്ത്വ​ന കേ​ന്ദ്രം പ​ണി​യു​ന്ന​ത്. ഇ​തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം നി​ർ​വ​ഹി​ച്ചു.

പാ​ർ​ശ്വ​വ​ത്ക്ക​രി​ക​പ്പെ​ടു​ന്ന​വ​ർ​ക്കു ന​ഗ​ര​ത്തി​ൽ ഒ​രു അ​ഭ​യ കേ​ന്ദ്ര​മൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി തു​ട​ങ്ങു​ന്ന​ത്. തെ​രു​വി​ൽ അ​ല​യു​ന്ന​വ​ർ, അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന​വ​ർ, നി​ത്യ​രോ​ഗി​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ എ​ന്നി​ങ്ങ​നെ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന ആ​ർ​ക്കും ആ​വ​ശ്യാ​നു​സ​ര​ര​ണം സാ​ന്ത്വ​ന കേ​ന്ദ്ര​ത്തി​ല്‌ താ​മ​സി​ക്കാം.

അ​വ​രു​ടെ ആ​രോ​ഗ്യ പ​രി​ച​ര​ണം, മ​രു​ന്ന്, ഭ​ക്ഷ​ണം എ​ന്നി​വ നഗരസഭ ഉ​റ​പ്പാ​ക്കും. അ​തോ​ടൊ​പ്പം മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും ഉ​ത​കു​ന്ന ക്ലാ​സു​ക​ൾ, പ​രി​ശീ​ല​ന​ങ്ങ​ൾ, മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ, വി​നോ​ദ​യാ​ത്ര​ക​ൾ എ​ന്നി​വ​യും കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ ബ​ഡ്സ് സ്കൂ​ൾ, വ​യോ​മി​ത്രം ക്ലി​നി​ക്ക്, നി​ത്യ​രോ​ഗി​ക​ൾ​ക്കു വീ​ട്ടി​ലെ​ത്തി പ​രി​ച​ര​ണം ന​ൽ​കു​ന്ന ര​ണ്ടു പാ​ലി​യേ​റ്റീ​വ് വി​ംഗ്, അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന​വ​ർ​ക്കാ​യു​ള്ള തൊ​ഴി​ൽ പ​രി​ശീ​ല​നം, ദ​ശ​ദി​ന ക്യാ​ന്പ്, വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സാ​ഫ​ല്യം പ​ദ്ധ​തി​യി​ലെ പ​രി​പാ​ടി​ക​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള ക്ഷേ​മ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​മാ​യി പു​തു​താ​യി പ​ണി​യു​ന്ന സാ​ന്ത്വ​ന കേ​ന്ദ്രം മാ​റും.

പ​ത്തു പേ​ർ​ക്കു താ​മ​സി​ക്കാ​വു​ന്ന എ​ട്ടു ഡോ​ർ​മെ​റ്റ​റി​ക​ൾ, വി​ശാ​ല​മാ​യ ര​ണ്ടു പ​രി​ശീ​ല​ന ഹാ​ളു​ക​ൾ, ടോ​യ്‌ലറ്റു​ക​ൾ, അ​ടു​ക്ക​ള, ക​ണ്‍​സ​ൾ​ട്ടി​ംഗ് റൂം, ​ന​ഴ്സ് സ്റ്റേ​ഷ​ൻ, ഫി​സി​യോ തെ​റപ്പി സെ​ന്‍റ​ർ, ബ​ഡ്സ് സ്കൂ​ൾ റൂം, ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു ചു​റ്റും സ​ഞ്ച​രി​ക്കാ​ൻ പാ​ക​ത്തി​ൽ സ​ജ്ജ​മാ​ക്കി​യ കോ​മ​ണ്‍ ഏ​രി​യ​ക​ൾ എ​ന്നി​വ​യ​ട​ങ്ങി​യ 25671 സ്ക്വ​യ​ർ ഫീ​റ്റി​ൽ മൂ​ന്നു നി​ല​ക​ളി​ലാ​യാ​ണ് സാ​ന്ത്വ​നം കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന, ന​ഴ്സ്മാ​രു​ടെ സേ​വ​നം, സൗ​ജ​ന്യ ഭ​ക്ഷ​ണം, ആ​വ​ശ്യ​മാ​യ മ​റ്റു പ​രി​ച​ര​ണ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കും. ഇ​തി​നെ​ല്ലാം ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രും കേ​ന്ദ്ര​ത്തി​ലു​ണ്ടാ​കും.

അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ഫ്എ​സി​ടി​ആ​ർ​സി​എ​ഫി​നാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്രീ​ഫാ​ബ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് നൂ​ത​ന രീ​തി​യി​ലു​ള്ള​താ​യി​രി​ക്കും നി​ർ​മാ​ണം. ആ​റു മാ​സം കൊ​ണ്ടു കെ​ട്ടി​ടം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് പ​ദ്ധ​തി​യാ​യ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന മി​ഷ​നി​ൽ (എ​ൻ​യു​എ​ൽ​എം) നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ര​ണ്ടു കോ​ടി രൂ​പ ഇ​തി​നു അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി തുക ന​ഗ​ര​സ​ഭ വ​ഹി​ക്കും. വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ​രാ​ജ് അ​ധ്യ​ക്ഷ​ത വഹിച്ചു.

സം​സ്ഥാ​ന ഭ​ക്ഷ്യ​ക​മ്മീ​ഷ​ൻ അം​ഗം വി.​ര​മേ​ശ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പ​ത്ത​ത്ത് ആ​രി​ഫ്, ര​തി അ​ല്ല​ക്കാ​ട്ടി​ൽ, കി​ഴി​ശേ​രി മു​സ്ത​ഫ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജം​നാ ബി​ൻ​ത്, എ​ൻ​യു​എ​ൽ​എം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ ഹേ​മ​ല​ത, കെ.​ഉ​ണ്ണി​ക്കൃ​ഷ്ൻ (സി​പി​എം,) പ​ത്ത​ത്ത് ജാ​ഫ​ർ (മു​സ്ലിം ലീ​ഗ്), സാ​ഫ​ല്യം വ​യോ​ജ​ന പ​ദ്ധ​തി ര​ക്ഷാ​ധി​കാ​രി എം.​കെ ശ്രീ​ധ​ര​ൻ, വ​യോ​മി​ത്രം മെ​ഡി​ക്ക​ൽ ഇ​ൻ​ചാ​ർ​ജ് ഡോ.​ശാ​ന്ത​കു​മാ​രി, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ സ​ജിം,മു​നി​സി​പ്പ​ൽ എ​ൻ​ജി​നിയ​ർ എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ (ഫാ​ക്ട്് ആ​ർ​സി​എ​ഫ്), മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, കു​ടും​ബ​ശ്രി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​പ്രേ​മ​ല​ത, എ​ൻ​യു​എ​ൽ​എം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​ബൈ​റു​ൽ അ​വാ​ൻ, സാ​ന്ത്വ​നം കോ-​ഓ​ർ​ഡി​നേ​റ്റ​ർ കി​ഴി​ശേ​രി സ​ലിം , ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭ​ന , ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.