വ​നി​താ അം​ഗ​ത്തെ യോ​ഗ​ത്തി​ൽ നി​ന്നു ഇ​റ​ക്കി​വി​ട്ട​താ​യി പ​രാ​തി
Monday, October 21, 2019 11:26 PM IST
ക​രു​വാ​ര​ക്കു​ണ്ട്: തൊ​ഴി​ലു​റ​പ്പ് ഗ്രാ​മ​സ​ഭ​യോ​ട​നു​ബ​ന്ധി​ച്ചു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത​ഗ​ങ്ങ​ളു​ടെ​യും തൊ​ഴി​ലു​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും സം​യു​ക്ത യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​രു​ന്ന​തി​നി​ടെ ഇ​ട​തു​ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ യോ​ഗ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി പ​രാ​തി. പ​തി​നാ​റാം വാ​ർ​ഡ് മെം​ബ​ർ പി.​ഷീ​ബ​യാ​ണ് പ​രാ​തി​ക്കാ​രി.

യോ​ഗ​ത്തി​നി​ടെ ക​ടു​ത്ത ചെ​വി​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ചെ​വി പൊ​ത്തി​പ്പി​ടി​ച്ച​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു അ​വ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ആ​ക‌്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കു​ന്ന​തി​നു ഇ​ന്നു മു​ത​ൽ ചേ​രു​ന്ന ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന മെം​ബ​ർ​മാ​ർ, മേ​റ്റു​മാ​ർ എ​ന്നി​വ​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക്കി​ടെ ഉ​ണ്ടാ​യി എ​ന്നു പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും വാ​സ്ത​വ വി​രു​ദ്ധ​വു​മാ​ണെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

തു​ട​ക്കം മു​ത​ൽ പ​രി​ശീ​ല​നം ത​ട​സ​പ്പെ​ടു​ത്തി​യ​വ​രോ​ട്, യോ​ഗ​ത്തി​ൽ ചെ​വി പൊ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് ശ​രി​യ​ല്ല എ​ന്നും വി​ക​സ​ന കാ​ര്യ​ത്തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്ത​രു​തെ​ന്നും പ​റ​യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഈ ​വ​സ്തു​ത യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന കാ​ര്യ​മാ​യ​തി​നാ​ൽ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വി​വാ​ദ​ങ്ങ​ൾ​ക്ക് സ​മ​യ​മി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കാ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യും സ​ഹാ​യ​വും ഉ​ണ്ടാ​ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.