ഷെ​ഡു​ക​ൾ പൊ​ളി​ച്ചു മാ​റ്റി
Monday, October 21, 2019 11:24 PM IST
പൊ​ന്നാ​നി: ക​ട​വ​നാ​ട് സം​ഘ​ർ​ഷ പ്ര​ദേ​ശ​ത്തെ ഷെ​ഡു​ക​ൾ പോ​ലീ​സ് പൊ​ളി​ച്ചു മാ​റ്റി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ർ​ഷം ന​ട​ന്ന പൊ​ന്നാ​നി ക​ട​വ​നാ​ട് പ​റ​ങ്കി​വ​ള​പ്പി​ൽ സ്ഥി​തി ചെ​യ്തി​രു​ന്ന ഷെ​ഡു​ക​ളാ​ണ് പൊ​ന്നാ​നി സി​ഐ സ​ണ്ണി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പൊ​ളി​ച്ച് മാ​റ്റി​യ​ത്. പ്ര​ദേ​ശ​ത്ത് ഷെ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യ​വും രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളും പ​തി​വാ​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ഷെ​ഡു​ക​ൾ പൊ​ളി​ച്ച് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ല​ബു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ക്ല​ബ് സം​ഘ​ങ്ങ​ൾ പ​ല​പ്പോ​ഴും ഏ​റ്റു​മു​ട്ട​ലു​ക​ൾ തു​ട​രു​ന്ന​ത് നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മാ​വു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.