പ​താ​ക​ജാ​ഥ: പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ത്തി
Monday, October 21, 2019 11:24 PM IST
നി​ല​ന്പൂ​ർ : ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 27 വ​രെ കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ 12-ാം സം​സ്ഥാ​ന സ​മ്മേ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ​താ​ക​ജാ​ഥ​യ്ക്ക് മു​ന്നോ​ടി​യാ​യി പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ത്തി.

നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ​ലൊ​ടി​യി​ൽ പോ​സ്റ്റ​ർ പ്ര​ച​ര​ണം ന​ട​ത്തി​യ​ത്. മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ം അ​ന്ത​രി​ച്ച മ​ണ​ലൊ​ടി സ്വ​ദേ​ശി​ എ.​പി. നാ​ണി​യു​ടെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നാ​ണ് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക​ കൊ​ണ്ടുപോ​കു​ന്ന​ത്. 24ന് ​രാ​വി​ലെ 10ന്് മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അ​ഖി​ലേ​ന്ത്യാ വൈ​സ് പ്ര​സി​ഡ​ന്‍റ പി.​കെ.​സൈ​ന​ബ പ​താ​ക​ജാ​ഥ കൈ​മാ​റും. എ.​പി.​നാ​ണി​യു​ടെ സ​ഹോ​ദ​രി​യി​ൽ നി​ന്ന് ​ജാ​ഥ ക്യാ​പ്റ്റ​ൻ കെ.​പി.​സു​മ​തി പ​താ​ക ഏ​റ്റു​വാ​ങ്ങും. മ​ണ​ലൊ​ടി​യി​ൽ ന​ട​ന്ന പോ​സ്റ്റ​ർ പ്ര​ച​ാര​ണ​ത്തി​ൽ ഏ​രി​യാ സെ​ക്ര​ട്ട​റി അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ഷീ​നാ ആ​നാ​പ്പ​ൻ, സു​ന​ന്ദ, ര​ഞ്ജി​നി, ഷൈ​ല​ജ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.