അ​റ്റ​കു​റ്റ​പ്പണി​: എ​ട്ടു ദി​വ​സ​ത്തേ​ക്കു കു​റ്റി​പ്പു​റം പാ​ലം അ​ട​ച്ചി​ടു​ന്നു
Sunday, October 20, 2019 12:12 AM IST
മ​ല​പ്പു​റം: ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ അ​റ്റ​കു​റ്റ​പ്പണി​ക​ൾ​ക്കാ​യി ഭാ​ര​ത​പ്പു​ഴ​ക്ക് കു​റു​കെ​യു​ള്ള കു​റ്റി​പ്പു​റം പാ​ല​ത്തി​ലൂ​ടെ​യു​ള്ള രാ​ത്രി​കാ​ല ഗ​താ​ഗ​തം എ​ട്ടു ദി​വ​സ​ത്തേ​ക്കു പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​യ്ക്കും. രാ​ത്രി ഒ​ന്പ​തു മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ് ഗ​താ​ഗ​തം നി​ർ​ത്തി​വ​യ്ക്കു​ക. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ ന​വം​ബ​ർ ആ​റി​നു ത​ന്നെ പ്ര​വൃ​ത്തി തു​ട​ങ്ങും.

മി​നി പ​ന്പ​യോ​ടു ചേ​ർ​ന്ന ത​ക​ർ​ന്ന റോ​ഡും ഇ​തോ​ടൊ​പ്പം ഇ​ന്‍റ​ർ ലോ​ക്ക് ചെ​യ്യും. ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പ​ടെ വി​വി​ധ വ​കു​പ്പി​ലെ ഉ​ദ്യാ​ഗ​സ്ഥ​രു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​തു​വ​ഴി പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മാ​ന്ത​ര പാ​ത​ക​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്തു. റോ​ഡ് തി​രി​ഞ്ഞു​പോ​കേ​ണ്ട പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ദി​ശാ സൂ​ചി​ക​ക​ൾ സ്ഥാ​പി​ക്കാ​നും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ടാ​ർ, ചു​ണ്ണാ​ന്പ് എ​ന്നി​വ ചേ​ർ​ത്ത പ്ര​ത്യേ​ക മി​ശ്രി​തം മൂ​ന്നു മ​ണി​ക്കൂ​റോ​ളം ചൂ​ടാ​ക്കി ര​ണ്ടു മെ​ഷീ​നു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പാ​ല​ത്തി​നു മു​ക​ളി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ക്കു​ക. ദി​വ​സ​വും മു​ന്നൂ​റു ച​തു​ര​ശ്ര അ​ടി പാ​ത​യി​ലാ​ണ് ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ക്കു​ക. കോ​ണ്‍​ക്രീ​റ്റി​നു മു​ക​ളി​ൽ പ​തി​ക്കു​ന്ന സാ​ധാ​ര​ണ ഇ​ന്‍റ​ർ ലോ​ക്കി​ങ്ങ്് ചെ​യ്യു​ന്ന​തി​നു സ​മ​യ ലാ​ഭ​മു​ണ്ടെ​ങ്കി​ലും ഈ​ട് നി​ൽ​ക്കാ​ത്ത​തു പ്ര​ശ്ന​മാ​കു​മെ​ന്ന​തി​നാ​ലാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി 34 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പാ​ല​ത്തി​നു മു​ക​ളി​ലെ ഇ​ന്‍റ​ർ​ലോ​ക്ക് പ്ര​വൃ​ത്തി​ക​ളോ​ടൊ​പ്പം അ​പ്രോ​ച്ച് റോ​ഡാ​യ മി​നി പ​ന്പ​ക്ക് മു​ന്നി​ലൂ​ടെ​യു​ള്ള ത​ക​ർ​ന്ന പാ​ത​യി​ലും ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​ക​ൾ പ​തി​ക്കും. മി​നി പ​ന്പ​യി​ലെ പാ​ത​യോ​ര​ത്തു​ള്ള ആ​ൽ​മ​ര​ത്തി​ൽ നി​ന്നു തു​ട​ർ​ച്ച​യാ​യി വെ​ള്ളം വീ​ണു ടാ​റി​ള​കി റോ​ഡ് ത​ക​രു​ന്ന​തി​നു ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യാ​ണ് ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ഗ​താ​ഗ​ത നി​രോ​ധ​ന​മു​ള്ള രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടു നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ളാ​ഞ്ചേ​രി​യി​ൽ നി​ന്നു കൊ​പ്പം പ​ട്ടാ​ന്പി -പെ​രു​ന്പി​ലാ​വ് വ​ഴി​യോ അ​ല്ലെ​ങ്കി​ൽ പു​ത്ത​ന​ത്താ​ണി​യി​ൽ നി​ന്നു പ​ട്ട​ർ​ന​ട​ക്കാ​വ് തി​രു​നാ​വാ​യ ബി.​പി അ​ങ്ങാ​ടി ച​മ്ര​വ​ട്ടം വ​ഴി​യോ പോ​കാ​വു​ന്ന​താ​ണ്. തൃ​ശൂ​രി​ൽ നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ എ​ട​പ്പാ​ളി​ൽ നി​ന്നു തി​രി​ഞ്ഞു പൊ​ന്നാ​നി ച​മ്ര​വ​ട്ടം വ​ഴി​യും പോ​കാ​വു​ന്ന​താ​ണ്. കു​റ്റി​പ്പു​റം കെ​ടി​ഡി​സി മോ​ട്ട​ൽ ആ​രാ​മ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രൂ​ർ ആ​ർ​ഡി​ഒ പി.​എ അ​ബ്ദു​സ​മ​ദ്, പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​ർ ആ​ർ. സു​ശീ​ല, തി​രൂ​ർ ത​ഹ​സി​ൽ​ദാ​ർ ടി. ​മു​ര​ളി, ദേ​ശീ​യ​പാ​ത അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ഇ.​കെ മു​ഹ​മ്മ​ദ് ഷാ​ഫി, സ​ലീം, പൊ​ന്നാ​നി ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​ബ്ദു​ൾ​സു​ബൈ​ർ. തി​രൂ​ർ ജോ​യി​ന്‍റ് ആ​ർ​ടി​ഒ മാ​ത്യു​ക​ല്ല​ങ്ക​ൽ, ക​ഐ​സ്ആ​ർ​ടി​സി പൊ​ന്നാ​നി ജി​സി​ഐ പി.​വി ബൈ​ജു, കു​റ്റി​പ്പു​റം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ്കു​ട്ടി, കു​റ്റി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​മീ​ല, ത​വ​നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ നാ​സ​ർ, പൊ​ന്നാ​നി എ​സ്ഐ എം.​കെ മോ​ഹ​ന​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.