മ​ല​പ്പു​റ​ത്തു വ​സ്ത്ര​ക്ക​ട​യി​ൽ തീ​പി​ടി​ത്തം
Sunday, October 20, 2019 12:11 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വ​സ്ത്ര​ക്ക​ട​യി​ൽ തീ​പി​ടി​ത്തം. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ടൗ​ണി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ന്‍റേയ​ർ മെ​ൻ​സ് ഫാ​ഷ​ൻ സ്റ്റു​ഡി​യോ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

രാ​വി​ലെ ക​ട​യി​ൽ നി​ന്നു പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ എ​ൽ. സു​ഗു​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ര​ണ്ടു​യൂ​ണി​റ്റു​ക​ൾ അ​ര​മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ​യ​ണ​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം.

എ​ട്ടു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. രാ​ത്രി മെ​യി​ൻ സ്വി​ച്ച് അ​ട​ക്കം ഓ​ഫാ​ക്കി പോ​യ​താ​യി​രു​ന്നു. പി​റ​കു​വ​ശ​ത്തു നി​ന്നു ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​ല​പ്പു​റം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി മ​ല​പ്പു​റം ന​ഗ​ര​ത്തി​ൽ ര​ണ്ടു ക​ട​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ചോ​ർ​ന്നു കൂ​ൾ​ബാ​ർ അ​ഗ്നി​ക്കി​ര​യാ​യി​രു​ന്നു. കു​ന്നു​മ്മ​ലി​ൽ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ പി​എ​സ്എ ഫ്രൂ​സോ എ​ന്ന ക​ട​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഉ​ച്ച​യ്ക്കു ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

നി​സ്്കാ​ര സ​മ​യ​മാ​യ​തി​നാ​ൽ ക​ട​യു​ട​മ പാ​റ​മ്മ​ൽ ഷ​ബീ​ർ ക​ട​യ​ട​ച്ചു പോ​യ​താ​യി​രു​ന്നു. ജോ​ലി​ക്കാ​ർ സി​ലി​ണ്ട​ർ ഓ​ഫ് ചെ​യ്യാ​ൻ മ​റ​ന്ന​താ​കാം വാ​ത​കം ചോ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു. വാ​ത​കം ക​ട​യ്ക്കു​ള്ളി​ൽ നി​റ​ഞ്ഞ​തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പൊ​ട്ടി​ത്തെ​റി​യി​ൽ ക​ട​യു​ടെ മു​ൻ​വ​ശ​ത്തെ ഷ​ട്ട​ർ ത​ക​ർ​ന്നു. ക​ട​യ്ക്കു​ള്ളി​ലും വ​ൻ നാ​ശം സം​ഭ​വി​ച്ചു. മു​ൻ​വ​ശ​ത്തെ ലോ​ഹ​ഭാ​ഗ​ങ്ങ​ൾ തെ​റി​ച്ചു സ​മീ​പ​ത്തെ ക​ട​യു​ടെ ഗ്ലാ​സും പൊ​ട്ടി​യി​ട്ടു​ണ്ട്. റോ​ഡി​ൽ ഈ ​സ​മ​യം ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി. ഇ​തേ​ക്കു​റി​ച്ചു മ​ല​പ്പു​റം പോ​ലീ​സ്് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഗ്യാ​സ് ചോ​ർ​ച്ച എ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന​റി​യാ​ൻ ഇ​ന്ന​ലെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി.