റോ​ഡ് ത​ക​ർ​ന്നു; വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധിച്ചു
Sunday, October 20, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ -ചെ​ർ​പ്പു​ള​ശേ​രി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ത്ത​തി​ൽ ഐ​എ​ൻ​ടി​യു​സി പ്ര​വ്ർ​ത്ത​ക​ർ റോ​ഡി​ൽ വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ -ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ കൂ​ടു​ത​ൽ ത​ക​ർ​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ പാ​താ​യ്ക്ക​ര​യി​ലാ​ണ് ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി.

പാ​താ​യ്ക്ക​ര, പാ​റ​ൽ, പൊ​ന്നു​ള്ളി ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ലാ​യും റോ​ഡ് ത​ക​ർ​ന്നി​ട്ടു​ള്ള​ത്. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ഴ ന​ട്ടു പ്ര​തി​ഷേ​ധി​ച്ച​ത്.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി സു​ബൈ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ നി​ഷാ സു​ബൈ​ർ, ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി. ​ഗോ​പാ​ല​ൻ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പ​ള്ളി​പ്പു​റം, ഓ​ട്ടോ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ലാ​ക്ക​ൽ അ​ഷ്റ​ഫ്, പ്ര​സി​ഡ​ന്‍റ് ന​ജീ​ബ്, എം.​ടി സെ​യ്ദ്, കെ. ​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. റോ​ഡി​ലെ കു​ഴി​ക​ളും അ​ട​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.