സ​ർ​ഗ​പ്ര​തി​ഭാ പു​ര​സ്കാ​രം
Saturday, October 19, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​തി​മൂ​ന്നാ​മ​ത് സി​ബി​എ​സ്ഇ സ​ഹോ​ദ​യ മ​ല​പ്പു​റം ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത കൊ​ച്ചു മി​ടു​ക്ക​ന് മ​ല​പ്പു​റം സ​ഹോ​ദ​യ സ​ർ​ഗ​പ്ര​തി​ഭാ പു​ര​സ്കാ​രം. പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി.​മി​ത്ര​ജ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്. സ​ഹോ​ദ​യ ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 29 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കോ​റ​ൽ​ഡ്രാ സോ​ഫ്‌റ്റ് വെ​റി​ലാ​ണ് ലോ​ഗോ മ​ത്സ​രം ന​ട​ത്തി​യ​ത്. വി​ജ​യി​യാ​യ മി​ത്ര​ജി​നു​ള്ള സ​ഹോ​ദ​യ സ​ർ​ഗ​പ്ര​തി​ഭാ പു​ര​സ്കാ​രം പ്ര​ത്യേ​ക പ്ര​ശം​സാ പ​ത്ര​വും 1000 രൂ​പ കാ​ഷ് അ​വാ​ർ​ഡും 27 ന് ​ന​ട​ക്കു​ന്ന ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ യു​വ​ന​ട​നും റി​യാ​ലി​റ്റി ഷോ ​താ​ര​വു​മാ​യ ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യി​ൽ(​ജി​പി)​നി​ന്നും ഏ​റ്റു​വാ​ങ്ങും. പു​ര​സ്കാ​രം നേ​ടി​യ മി​ത്ര​ജ് സ്കൂ​ൾ, ജി​ല്ലാ ത​ല​ങ്ങ​ളി​ൽ ഡ്രോ​യി​ംഗ്, ഡി​ജി​റ്റ​ൽ പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ നേ​ടി​യ പ്ര​തി​ഭ​യാ​ണ്.