തി​രൂ​ർ താ​ലൂ​ക്കി​ൽ ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്ക​ൽ ക്യാ​ന്പ് ഇ​ന്നു മു​ത​ൽ
Monday, October 14, 2019 12:01 AM IST
തി​രൂ​ർ: തി​രൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ൽ ആ​ധാ​ർ ന​ന്പ​ർ റേ​ഷ​ൻ കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത കാ​ർ​ഡു​ട​മ​ക​ൾ​ക്കു 14, 15, 17,1 8 തി​യ​തി​ക​ളി​ലാ​യി വി​വി​ധ കേ​ന്ദ​ങ്ങ​ളി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്കു ഒ​ക്ടോ​ബ​ർ 31ന് ​ശേ​ഷം റേ​ഷ​ൻ സം​വി​ധാ​ന​ത്തി​ൽ നി​ന്നു ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ക്യാ​ന്പു​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
ക്യാ​ന്പി​ലെ​ത്തു​ന്ന​വ​ർ റേ​ഷ​ൻ കാ​ർ​ഡ്് ആ​ധാ​ർ എ​ന്നി​വ​യു​ടെ അ​സ​ൽ, ഫോ​ട്ടോ കോ​പ്പി തു​ട​ങ്ങി​യ​വ കൊ​ണ്ടു​വ​ര​ണം. ഇ​ന്നു തി​രൂ​ർ, പൊ​ൻ​മു​ണ്ടം, ചെ​റി​യ​മു​ണ്ടം, നി​റ​മ​രു​തൂ​ർ, പെ​രു​മ​ണ്ണ, ക്ലാ​രി തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത്, മു​ൻ​സി​പ്പാ​ലി​റ്റി​യു​ള്ള​വ​ർ​ക്കു തി​രൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ലും കു​റ്റി​പ്പു​റം, ഇ​രി​ന്പി​ളി​യം പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കു കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വ​ളാ​ഞ്ചേ​രി, എ​ട​യൂ​രി​ലു​ള്ള​വ​ർ​ക്കു വ​ളാ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ന​ട​ക്കും. 15ന് ​കോ​ട്ട​യ്ക്ക​ൽ, പൊ​ൻ​ള​യി​ലു​ള്ള​വ​ർ​ക്ക് കോ​ട്ട​യ്ക്ക​ൽ മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ലും ക​ൽ​പ്പ​ക​ഞ്ചേ​രി, വ​ള​വ​ന്നൂ​രി​ലു​ള്ള​വ​ർ​ക്ക് വ​ള​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും മാ​റാ​ക്ക​ര, ആ​ത​വ​നാ​ട് കാ​ർ​ഡു​ട​മ​ക​ൾ​ക്കു ആ​ത​വ​നാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ക്യാ​ന്പ് ന​ട​ക്കും.
17ന് ​താ​നൂ​ർ, താ​നാ​ളൂ​ർ, ഒ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു താ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലും തി​രു​നാ​വാ​യ, തൃ​പ്ര​ങ്ങോ​ടി​ലു​ള്ള​വ​ർ​ക്ക് തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ന​ട​ക്കും. 18ന് ​പു​റ​ത്തൂ​ർ, മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും വെ​ട്ടം, ത​ല​ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കു ത​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലും ക്യാ​ന്പ് ന​ട​ക്കും.