ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം സെ​മി​നാ​ർ ന​ട​ത്തി
Sunday, October 13, 2019 12:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പാ​ർ​ല​മെ​ന്‍റ​റി അ​ഫ​യേ​ഴ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ഴേ​ക്കോ​ട് പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സെ​മി​നാ​ർ ന​ട​ത്തി. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം സ​വി​ശേ​ഷ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ വ​രും ത​ല​മു​റ​ക്ക് ല​ഭ്യ​മാ​കും വി​ധം സം​ര​ക്ഷി​ക്ക​ണ​ം. ജ​നാ​ധി​പ​ത്യം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും ധൈ​ര്യ​പൂ​ർ​വം നേ​രി​ടാന്‌ വി​ദ്യാ​ർ​ഥി​ക​ൾ സ​ജ്ജ​രാ​ക​ണ​മെ​ന്നും സെ​മി​നാ​ർ ആ​ഹ്വാ​നം ചെ​യ്തു. സെ​മി​നാ​റി​ൽ കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം ഉ​സ്മാ​ൻ താ​മ​ര​ത്ത്, ഡി​വൈ എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​ൻ.​സ​ക്കീ​ർ എ​ന്ന സൈ​നു​ദ്ദീ​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ച​ട​ങ്ങി​ൽ താ​ഴേ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ.​വി.​പി.​ഷാ​ജു​ദ്ദീ​ൻ, ഡോ.​അ​ൻ​ഫ​ൽ നാ​ല​ക​ത്ത് എ​ന്നി​വ​രെ​യും സം​സ്ഥാ​ന തൈ​ക്കാ​ണ്ടോ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ പ്ല​സ്ടു വി​ദ്യാ​ർ​ഥി എം.​ടി.​മു​ഹ​മ്മ​ദ് ജ​സീ​ൽ, സം​സ്ഥാ​ന അ​മേ​ച്ച​ർ ഗു​സ്തി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി എ.​കെ.​മു​ഹ​മ്മ​ദ് ആ​സി​ഫ് എ​ന്നി​വ​രെ​യും എം​എ​ൽ​എ അ​നു​മോ​ദി​ച്ചു.

മാ​നേ​ജ​ർ എ​ൻ.​മു​ഹ​മ്മ​ദ് എ​ന്ന മാ​നു ഹാ​ജി, എ.​കെ.​അ​ന​സ്, അ​ധ്യാ​പ​ക​രാ​യ എ​ൻ.​മു​ഹ​മ്മ​ദ് മു​സ്ത​ഫ, എം.​പി.​ഹ​നീ​ഫ, പി.​സു​ബൈ​ർ, റ​ബീ​അ​ത്, സി.​പി.​അ​ൻ​വ​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​പി.​ഫൈ​സ​ൽ , ചെ​യ​ർ​മാ​ൻ വ​സീം മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.