ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ആ​രം​ഭി​ച്ചു
Sunday, September 22, 2019 1:08 AM IST
മ​ല​പ്പു​റം: ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് മ​ഞ്ചേ​രി കോ​സ്മോ​പൊ​ളീ​റ്റ​ൻ ക്ല​ബി​ൽ ആ​രം​ഭി​ച്ചു. കോ​സ്മോ​പൊ​ളീ​റ്റ​ൻ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ. ​ലാ​ല​പ്പ​ൻ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് പി​ഷാ​ര​ടി, സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ സ്കൂ​ളു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 150 കാ​യി​ക​താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ​ദി​ന​ത്തി​ൽ മി​നി കേ​ഡ​റ്റ് ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ഗൗ​തം ശ​ങ്ക​ർ ഒ​ന്നാം സ്ഥാ​ന​വും (എ​സ്പി​എ) ആ​ബ്സി​ൻ കെ. ​മ​നു (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മി​നി കേ​ഡ​റ്റ് ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ നി​വേ​ദി​ത രാ​ജേ​ഷ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ഒ​ന്നും റി​തു​ന​ന്ദ (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ര​ണ്ടും​സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. കേ​ഡ​റ്റ് ബോ​യ്സി​ൽ രോ​ഹി​ത് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ഒ​ന്നാം സ്ഥാ​വും അ​ഭി​ന​ന്ദ് (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കേ​ഡ​റ്റ് ഗേ​ൾ​സ് ആ​വ​ണി ഡാ​നി​ൽ (കേ​ന്ദ്രീ​യ വി​ദ്യാ​ല​യം) ഒ​ന്നും ആ​സി​യ അ​ബ്ദു​ൾ ഗ​ഫൂ​ർ ( സ്പോ​ർ​ട്സ് പ്ര​മോ​ഷ​ൻ അ​ക്കാ​ഡ​മി) ര​ണ്ടും സ്ഥാ​നം നേ​ടി.