ജെം​സ് കോ​ള​ജ് ലേ​ഡീ​സ് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, September 22, 2019 1:05 AM IST
രാ​മ​പു​രം : രാ​മ​പു​രം ജെം​സ് കോ​ള​ജ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ 3.5 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിച്ചു.

ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ഹീ​ദ എ​ലി​ക്കോ​ട്ടി​ൽ, കാ​ലി​ക്ക​ട്ട്് യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് അം​ഗം പ്ര​ഫ. എം.​എം.​നാ​രാ​യ​ണ​ൻ, എ​ൻ​സി​ഡി​സി റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ കെ.​സ​തീ​ഷ്, സ​ഹ​ക​ര​ണ സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ഗോ​വി​ന്ദ​ൻ​കു​ട്ടി, ഡോ.​ബി.​ജി.​ഉ​ണ്ണി, എം.​വാ​സു​ദേ​വ​ൻ, പി.​ടി ഹം​സ, കാ​ളാ​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, എം. ​അ​ബ്ദു​ള്ള, കെ.​പി.​സാ​ദി​ഖ് അ​ലി, ന​വീ​ൻ മോ​ഹ​ന​ൻ, പി.​എ​ൻ.​ലൈ​ല, സി.​ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.