മു​ണ്ടേ​രി -മേ​പ്പാ​ടി റോ​ഡ് നന്നാക്കണമെന്ന്
Sunday, September 22, 2019 1:04 AM IST
മ​ല​പ്പു​റം: പ്ര​ള​യ ദു​ര​ന്ത​ത്തെ തു​ട​ർ​ന്നു ഒ​റ്റ​പ്പെ​ട്ടു​പ്പോ​യ നി​ല​ന്പൂ​രി​നു വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​നു എ​ളു​പ്പ​ത്തി​ൽ സാ​ധി​ക്കു​ന്ന മു​ണ്ടേ​രി- മേ​പ്പാ​ടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴ് കി​ലോ​മീ​റ്റ​ർ വ​ന​ത്തി​ലൂ​ടെ​യാ​ണ് റോ​ഡ് നിർമി​ക്കേ​ണ്ട​തെ​ന്ന സാ​ങ്കേ​തി​ക ത​ട​സം പ​റ​ഞ്ഞാ​ണ് അ​ധി​കൃ​ത​ർ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത്. ഇ​തു പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. സാ​ങ്കേ​തി​ക ത​ട​സം തീ​ർ​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തേ​ണ്ട​ത്. ഇ​തു ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ചു​മ​ത​ല​യാ​ണ്. വ​യ​നാ​ട് ജി​ല്ല​യെ​യും മ​ല​പ്പു​റം ജി​ല്ല​യെ​യും ബ​ന്ധി​പ്പി​ക്കു​ക എ​ന്ന​തു മാ​ത്ര​മ​ല്ല, ത​ക​ർ​ന്നു കി​ട​ക്കു​ന്ന നാ​ടു​കാ​ണി റോ​ഡി​നു ബ​ദ​ൽ​പാ​ത എ​ന്ന നി​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​പാ​ത​യു​ടെ നി​ർ​മാ​ണം ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹാ​ണ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നും വി.​വി പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.