ര​ണ്ടുകി​ലോ​ ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Saturday, September 21, 2019 12:36 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ലെ മു​ത്ത​ങ്ങ​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 2.025 കി​ലോ​ഗ്രാം ച​ര​സു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി.
മൈ​സൂ​രു-​പൊ​ന്നാ​നി കേ​ര​ള ആ​ർ​ടി​സി ബ​സി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യാ​ത്ര​ക്കാ​ര​ൻ കോ​ഴി​ക്കോ​ട് ചെ​റൂ​പ്പ സ്വ​ദേ​ശി ടി.​തെ​ഹ്സി​ൽ​നി​ന്നാ​ണ്(27) ച​ര​സ് ക​ണ്ടെ​ടു​ത്ത​ത്. എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. മ​ജു, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി​ജി ഐ​പ്പ് മാ​ത്യു, പി. ​സ​ജു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ശ​ശി, കെ.​എം. സൈ​മ​ണ്‍, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി. ​ര​ഘു, അ​ജേ​ഷ് വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ഴി​ക്കോ​ട് എ​ത്തി​ച്ചു ഖ​ത്ത​റി​ലേ​ക്കു ക​ട​ത്തു​ന്ന​തി​നു ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു വാ​ങ്ങി​യ​താ​ണ് ച​ര​സെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.
ക​ഞ്ചാ​വി​ന്‍റെ ഉ​പ ഉ​ത്പ​ന്ന​മാ​ണ് ഹാ​ഷി​ഷി​ന്‍റെ വ​ക​ഭേ​ദ​മാ​യ ച​ര​സ്. ര​ണ്ടു കി​ലോ ച​ര​സി​നു അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​പ​ണി​യി​ൽ 20 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല ലഭിക്കും. മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് തെ​ഹ്സി​ലെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ​നാ​ർ​ക്കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.