പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ബ്ക​ള​ക്ട​റെ നി​യ​മി​ക്ക​ണമെന്ന് എം​എ​ൽ​എ
Saturday, September 21, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ള​ക്ട​റു​ടെ ത​സ്തി​ക​യി​ൽ പു​തി​യ ആ​ളെ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യൂ മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന് മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ ക​ത്ത്.
പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട ഓ​ഫീ​സ് നി​ശ്ച​ല​മാ​യ അ​വ​സ്ഥ​യാ​ണ്.
ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല ഉ​ൾ​പെ​ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ റ​വ​ന്യു ഡി​വി​ഷ​ന് നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പെ​രി​ന്ത​ൽ​മ​ണ്ണ റ​വ​ന്യൂ ഡി​വി​ഷ​ൻ ആ​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​രാ​ണ് ഓ​രോ ദി​വ​സ​വും എ​ത്തു​ന്ന​ത്.
പൊ​തു​വ​ഴി സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ, ജ​ന​ന, മ​ര​ണ ര​ജി​സ്ട്രേ​ഷ​നി​ലെ പാ​ക​പ്പിഴ​ക​ൾ തി​രു​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ൽ, ഭൂ​മി അ​തി​ര് സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ, തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​നു​ള്ള അ​ധി​കാ​രം സ​ബ്ക​ള​ക്ട​ർ​ക്കോ അ​ല്ലെ​ങ്കി​ൽ പ​ക​രം നി​യ​മി​ക്കു​ന്ന ആ​ർ​ഡി​ഒ​ക്കോ മാ​ത്ര​മാ​ണ്.