കാൻ​സ​ർ വി​മു​ക്ത ഗ്രാ​മ​ത്തി​നാ​യി വി​ദ്യാ​ർ​ഥിക​ൾ
Saturday, September 21, 2019 12:36 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ.​കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും എം​വി​ആ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ’ക്യാ​ൻ​സ​റി​നെ അ​തി​ജീ​വി​ക്കാം, നേ​ര​ത്തെ ക​ണ്ടെ​ത്താം’ എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ അ​ർ​ബു​ദ​മു​ക്ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ബ​ഹു​മു​ഖ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ട​ക്കം കു​റി​ച്ച​ത്. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ വ​രു​ന്ന മൂ​ന്നു മാ​സ​ക്കാ​ല​യ​ള​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ക്യാ​ൻ​സ​ർ രോ​ഗ നി​ർ​ണ​യ സ​ർ​വെ ന​ട​ക്കും.
ര​ണ്ടാം ഘ​ട്ട​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​വ​രി​ൽ വി​ശ​ദ​മാ​യ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ന​ട​ക്കും. മൂ​ന്നാം ഘ​ട്ട​ത്തി​ൽ അ​ർ​ബു​ദ രോ​ഗം വ​രാ​തി​രി​ക്കാ​നാ​വ​ശ്യ​മാ​യ ജീ​വി​ത ശൈ​ലി ബോ​ധ​വ​ത്കര​ണ പ​രി​പാ​ടി​ക​ൾ ന​ട​പ്പാ​ക്കും.കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്കു​ള്ള ബോ​ധ​വ​ത്കര​ണ ക്ലാ​സ് ആ​ന​ക്ക​യം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സു​നീ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്രി​ൻ​സി​പ്പ​ൽ ഡോ.​അ​ല​വി ബി​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​വി​ആ​ർ ക്യാ​ൻ​സ​ർ സെ​ന്‍റ​ർ സ​ർ​ജി​ക്ക​ൽ ഓ​ങ്കോ​ള​ജി വ​കു​പ്പ് മേ​ധാ​വി ഡോ. ​സു​ധീ​ഷ് മ​നോ​ഹ​ര​ൻ ക്ലാ​സെ​ടു​ത്തു. പു​തു​ത​ല​മു​റ​യി​ൽ പു​ക​വ​ലി, മ​ദ്യ​പാ​നം തു​ട​ങ്ങി​യ ദു​ശീ​ല​ങ്ങ​ൾ മൂ​ല​മു​ണ്ടാ​വു​ന്ന രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ.​സു​ധീ​ഷ് മ​നോ​ഹ​ർ വി​ശ​ദീ​ക​രി​ച്ചു.​
പി​ടി​എ സെ​ക്ര​ട്ട​റി പ്ര​ഫ.​ബൈ​ജു മോ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മൊ​യ്തീ​ൻ കു​ട്ടി ക​ല്ല​റ, ടി. ​ഹ​സ​ന​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വോ​ള​ണ്ടി​യ​ർ​മാ​രാ​യ ഫാ​തി​മ ഷെ​റി​ൻ പു​ത്ത​ല​ത്ത്, ഹെ​ന്ന, സം​ഗീ​ത, ശ്രു​തി, അ​ശ്വ​തി ദേ​വി, ഫാ​ത്തി​മ അ​മീ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.