പെരിന്തൽമണ്ണ അർബൻ ബാങ്കിന് അ​വാ​ർ​ഡ്
Saturday, September 21, 2019 12:35 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഫ്ര​ണ്ടി​യേ​ഴ്സ് ഇ​ൻ കോ ​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്കിം​ഗ് അ​വാ​ർ​ഡി​ന് പെ​രി​ന്ത​ൽ​മ​ണ്ണ അ​ർ​ബ​ൻ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഗോ​വ​യി​ൽ ന​ട​ന്ന നാ​ഷ​ണ​ൽ കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കിം​ഗ് സ​മ്മി​റ്റി​ൽ വ​ച്ചു ബാ​ങ്കി​ന്‍റെ വൈ​സ് ചെ​യ​ർ​മാ​ൻ പി.​സി.​ഷം​സു​ദ്ദീ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ വി.​മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.
മൂ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി എ​ൻ​പി​എ (നി​ഷ്ക്രി​യ ആ​സ്തി) കു​റ​യ്ക്കു​ന്ന​തി​ൽ ബാ​ങ്ക് കൈ​വ​രി​ച്ച പു​രോ​ഗ​തി​യും നോ​ട്ട് നി​രോ​ധ​ന കാ​ല​ത്തും പ്ര​ള​യ​കാ​ല​ത്തും നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ​ നടത്തിയ മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ജൂ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 1200 കോ​ടി​യി​ല​ധി​കം രൂ​പ നി​ക്ഷേ​പ​വും 850 കോ​ടി രൂ​പ​യി​ല​ധി​കം വാ​യ്പ​യും ബാ​ങ്കി​നു​ണ്ട്.
എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​ട​പാ​ടു​കാ​ർ​ക്കാ​യി എ​ത്തി​ക്കു​ന്ന​തി​ന് ബാ​ങ്കി​ന്‍റെ 24 ബ്രാ​ഞ്ചു​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലും മ​ല​പ്പു​റം മു​നി​സി​പ്പാ​ലി​റ്റി പ​രി​ധി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.