പ്ര​ള​യം: വ​നം വ​കു​പ്പ് ഡി​പ്പോ​ക​ളി​ൽ തേ​ക്ക് ലേ​ലം നി​ല​ച്ചു
Tuesday, September 17, 2019 12:37 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മലപ്പുറം ജി​ല്ല​യി​ലെ വ​നം വ​കു​പ്പ് ഡി​പ്പോ​ക​ളി​ൽ തേ​ക്ക് ലേ​ലം നി​ല​ച്ചു. സ​ർ​ക്കാ​രി​ന് നി​കു​തി​യി​ന​ത്തി​ല​ട​ക്കം കോ​ടി​ക​ളു​ടെ ന​ഷ്ടം. ഒ​ക്ടോ​ബ​റി​ൽ ലേ​ലം പു​നഃ​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഡി​പ്പോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
അ​രു​വാ​ക്കോ​ട് സെ​ൻ​ട്ര​ൽ ഡി​പ്പോ, നെ​ടു​ങ്ക​യം ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​ക​ളി​ലാ​യി ആ​ഴ്ച്ച തോ​റും ന​ട​ന്നു വ​ന്നി​രു​ന്ന ലേ​ല​ങ്ങ​ളാ​ണ് മു​ട​ങ്ങി​യ​ത്. 15 ഓ​ളം ലേ​ല​ങ്ങ​ൾ മു​ട​ങ്ങി. ഇ​തോ​ടെ 3000 ഘ​ന​മീ​റ്റ​ർ തടിയുടെ വി​ൽ​പ്പ​ന​യാ​ണ് ന​ട​ക്കാ​തെ പോ​യ​ത്. ഒ​രു ലേ​ല​ത്തി​ൽ ശ​രാ​ശ​രി 200 ഘ​ന​മീ​റ്റ​റോ​ളം തേ​ക്കു ത​ടി​ക​ൾ വ്യാ​പാ​രി​ക​ൾ വി​ളി​ച്ചെ​ടു​ത്തി​രു​ന്ന​താ​യി 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഡി​പ്പോ​ക​ളി​ലെ ലേ​ല​ങ്ങ​ളി​ൽ മ​രം വി​ളി​ച്ചെ​ടു​ക്കു​ന്ന നി​ല​ന്പൂ​ർ ടി.​എ.​ടി​ന്പേ​ഴ്സ് ഉ​ട​മ അ​സ്ക്ക​ർ എ​ട​വ​ണ്ണ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ൾ വി​ളി​ച്ചെ​ടു​ക്കു​ക​യും പ​ണം അ​ട​യ്ക്കു​ക​യും ചെ​യ്ത ത​ടി​ക​ൾ പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി പോ​യി​ട്ടു​ണ്ട്. ത​ടി​ക​ൾ വീ​ണ്ടെ​ടു​ത്തു ത​രി​ക​യോ അ​ല്ലെ​ങ്കി​ൽ അ​ട​ച്ച പ​ണം തി​രി​കെ ന​ൽ​കുകയോ ചെയ്യാൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് അ​സ്ക്ക​ർ പ​റ​ഞ്ഞു. പ്ര​ള​യം ബാ​ധി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ഡി​പ്പോ​കളിൽ ത​ങ്ങ​ൾ വി​ളി​ച്ചെ​ടു​ത്ത ത​ടി​ക​ൾ റീ​ലീ​സ് ചെ​യ്യാ​ൻ ന​ട​പ​ടി വൈ​കു​ന്ന​ത് വ്യാ​പാ​രി​ക​ളു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കു​ന്ന​താ​യി തേ​ക്ക് വ്യാ​പാ​രി സി.​എ​ച്ച്. ഉ​മ്മ​ർ പ​റ​യു​ന്നു. നെ​ടു​ങ്ക​യം ഡി​പ്പോ​യി​ൽ തന്‍റെ ര​ണ്ടു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ ത​ടി​ക​ളാ​ണ് വ​നം വ​കു​പ്പ് ന​ട​പ​ടി മൂ​ലം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ക​ഴി​യാ​തെ കി​ട​ക്കു​ന്ന​തെ​ന്നും ഉ​മ്മ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ അ​രു​വാ​ക്കോ​ട് സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ നി​ന്ന് 92 തേ​ക്കു ത​ടി​ക​ളാ​ണ് ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പോ​യ​തെ​ന്ന് റേഞ്ച് ഓ​ഫീ​സ​ർ എം.​മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു. ഇ​തി​ൽ ഒ​ൻ​പ​ത് ത​ടി​ക​ൾ പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ൽ ബീ​ച്ച്, ഉൗ​ർ​ക്ക​ട​വ്, എ​ട​വ​ണ്ണ, വാ​ഴ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട.് ഇ​തി​നെല്ലാം കൂ​ടി അ​ഞ്ചു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ം. കി​ട്ടാ​നു​ള്ള 83 ത​ടി​ക​ൾ​ക്ക് 16 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ത​ടി​യു​ടെ ര​ണ്ട് ഭാ​ഗ​ത്തും സ​ർ​ക്കാ​ർ മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ ഇവ കി​ട്ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഉ​ണ്ടാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഡി​പ്പോ​യി​ൽ വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്ത് കി​ട​ന്നി​രു​ന്ന 3000-ത്തോ​ളം ത​ടി​ക്കക്ഷ​ണ​ങ്ങ​ൾ ക​യ​ർ കെ​ട്ടി സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത് ന​ഷ്ട​ത്തി​ന്‍റെ തോ​ത് കു​റ​ച്ചു. ത​ടി​ക​ൾ അ​ട്ടി​വ​യ്ക്കാ​നു​ള്ള ടെ​ൻ​ഡ​ർ തി​ങ്ക​ളാ​ഴ്ച്ച പാ​ല​ക്കാ​ട് ടി​ന്പ​ർ സെ​യി​ൽ​സ് ഡി​വിഷണിൽ ന​ട​ന്നു.
അ​തി​നാ​ൽ ഈ ​മാ​സം 25-ന് ​മു​ൻ​പ് അ​ട്ടി​വ​യ്ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ലേ​ലം ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും റേഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. 13,387 തേ​ക്ക് ത​ടി​ക​ളാ​ണ് നെ​ടു​ങ്ക​യം ഡി​പ്പോ​യി​ൽ ലേ​ല​ത്തി​ന് ഒ​രു​ക്കി​യ​തും വി​റ്റ​ഴി​ച്ച​തു മു​ൾ​പ്പെ​ടെ​യു​ള്ള​ത്. വ്യാ​പാ​രി​ക​ൾ വി​ളി​ച്ചെ​ടു​ത്ത ത​ടി​ക​ളാ​ണ് ഇ​വി​ടെ ഒ​ഴു​കി പോ​യ​ത്. പ​ലതും മ​ണ്ണി​ൽ പൂ​ണ്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ടെ​ൻ​ഡ​ർ വി​ളി​ച്ച് തി​രി​ച്ച് എ​ടു​ത്ത ശേ​ഷ​മാ​യി​രി​ക്കും ഡി​പ്പോ​യി​ലെ ത​ടി​ക​ൾ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നാ​കൂ.
പാ​ല​ക്കാ​ട് ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​ക്ക് കീ​ഴി​ൽ ജി​ല്ല​യി​ലെ ഡി​പ്പോ​ക​ൾ​ക്ക് പു​റ​മെ വാ​ള​യാ​ർ ത​ടി ഡി​പ്പോ​യു​മാ​ണു​ള്ള​ത്. മൂ​ന്ന് ഡി​പ്പോ​ക​ളി​ലും മാ​സ​ത്തി​ൽ മു​ത​ൽ എ​ട്ടു വ​രെ ലേ​ല​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. ഓ​രോ ലേ​ല​ത്തി​ലൂ​ടെ​യും കോ​ടി​ക​ളു​ടെ വ​രു​മാ​ന​മാ​ണ് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. പ്ര​ള​യ​ത്തി​ൽ സാ​ന്പ​ത്തി​ക പ്ര​യാ​സം നേ​രി​ടു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വ​നം വ​കു​പ്പി​ന്‍റെ പാ​ല​ക്കാ​ട് ടി​ന്പ​ർ സെ​യി​ൽ​സ് ഡി​പ്പോ​ക്ക് കീ​ഴി​ലെ ത​ടി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ലേ​ലം നി​ല​ച്ച​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്.