പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ക​ണ്ടെ​ത്തി​യ ഭൂ​മി​ സു​ര​ക്ഷി​തമല്ലെ​ന്ന് ആ​ക്ഷേ​പം
Tuesday, September 17, 2019 12:36 AM IST
നി​ല​ന്പൂ​ർ: ചെ​ട്ടി​യ​പാ​റ​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ക​ണ്ടെ​ത്തി​യ​ത് സു​ര​ക്ഷി​ത ഭൂ​മി​യ​ല്ലെ​ന്ന് ആ​ക്ഷേ​പം. 2018ൽ ​ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ആ​റു പേ​ർ മ​രി​ച്ച ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ട്ടി​യ​പാ​റ ഭാ​ഗ​ത്തെ 11 കു​ടും​ബ​ങ്ങ​ൾ​ക്ക് ക​ണ്ടെ​ത്തി​യ ഭൂ​മി സു​ര​ക്ഷി​ത​മ​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം ശ​ക്ത​മാ​യ​ത്. 2018-ലും 2019 ​ലും ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ല​മാ​ണി​ത്. ഇ​വി​ടെ നി​ന്നും 100 മീ​റ്റ​ർ അ​ക​ലെ​യാ​ണ് സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ഈ ​കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.
സ്ഥ​ലം വാ​ങ്ങാ​ൻ ഓ​രോ കു​ടും​ബ​ത്തി​നും ആ​റു ല​ക്ഷം രൂ​പ വീ​ത​മാ​ണ് സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. നി​ല​വി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് സെ​ന്‍റി​ന് 50,000 രൂ​പ സ്ഥ​ല ഉ​ട​മ​ക​ൾ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​വി​ടെ സ്ഥ​ല​ത്തി​ന് പ​കു​തി വി​ല​യേ ഉ​ള്ളു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. എ​ന്നാ​ൽ പ്ര​ള​യ​ബാ​ധി​ത​ർ അ​വ​ർ​ക്ക് ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ലം സ്വ​യം തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ചി​ല​ർ ഇ​വ​ർ​ക്ക് സ്ഥ​ലം വി​ൽ​പ്പ​ന ന​ട​ത്താ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് ആ​രോ​പ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും സ്ഥ​ലം സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും സ്ഥ​ലം വാ​ങ്ങി​യ പ്ര​ള​യ​ബാ​ധി​ത​രി​ൽ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.