ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞം 27 മുതൽ
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​മ്മ​ല​ശേ​രി കി​ളി​ക്കു​ന്ന്കാ​വ് ആ​ലി​ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഒ​ന്പ​താ​മ​ത് ദേ​വി​ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞം 27 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ന​ട​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ദീ​പ ജ്യോ​തി​ഘോ​ഷ​യാ​ത്ര 26നു ​പു​ഴ​ക്കാ​ട്ടി​രി കോ​ട്ടു​വാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ നി​ന്നും വി​ള​യൂ​ർ ക​ള​രി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് നി​ര​വ​ധി ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നു ദീ​പ ജ്യോ​തി​ക​ൾ സ്വീ​ക​രി​ച്ച് 27നു ​വൈ​കി​ട്ട് ന​ട​ക്കു​ന്ന ക​ല​വ​റ നി​റ​യ്ക്ക​ൽ ഘോ​ഷ​യാ​ത്ര​യോ​ടൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും. ഭാ​ഗ​വ​ത പ്രി​യ​ൻ ജ​യ​പ്ര​കാ​ശ് വ​ളാ​ഞ്ചേ​രി​യാ​ണ് യ​ജ്ഞാ​ചാ​ര്യ​ൻ. യ​ജ്ഞ ന​ട​ത്തി​പ്പി​നാ​യി ക്യാ​പ്റ്റ​ൻ രാ​ജ​ഗോ​പാ​ൽ പ​രു​ത്തി​യി​ൽ ചെ​യ​ർ​മാ​നും എം.​കെ.​ക​രു​ണാ​ക​ര​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 101 അം​ഗ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.