പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, September 16, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ത്തി​ലും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും കൃ​ഷി​നാ​ശം സം​ഭ​വി​ച്ച പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കാ​യി കൃ​ഷി​ത്തോ​ട്ടം ഗ്രൂ​പ്പ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്ന ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വ​ച്ച് സൗ​ജ​ന്യ പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി.
പെ​രി​ന്ത​ൽ​മ​ണ്ണ കൃ​ഷി ഓ​ഫീ​സ​ർ മ​രി​യ​ത്ത് ഖി​ബ്ത്തി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം ഹാ​ർ​ഡ​നി​ംഗ് ചെ​യ്ത, വ്യ​ത്യ​സ്ത​യി​നം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി ഒ​രു ല​ക്ഷ​ത്തോ​ളം പ​ച്ച​ക്ക​റി​തൈ​ക​ളാ​ണ് കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ത്തോ​ട്ടം ഗ്രൂ​പ്പ് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. കൃ​ഷി​ത്തോ​ട്ടം ഗ്രൂ​പ്പി​ൽ നി​ല​വി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.