പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥ​ലം ന​ൽ​കി; കോ​ള​നി​യി​ലേ​ക്ക് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി
Monday, August 26, 2019 12:12 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ര​ദേ​ശ​വാ​സി​ക​ൾ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​തോ​ടെ ചെ​ന്പ്ര​ശേ​രി പൊ​ങ്കി​യ​മ്മ​ൽ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലേ​ക്ക് റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് വെ​ട്ടു​ന്ന പ്ര​വ​ർ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പാ​ണ്ടി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട തൊ​ടി​ക​പ്പു​ലം, പൊ​ങ്കി​യ​മ്മ​ൽ കോ​ള​നി​ക​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് വ​ഴി നി​ർ​മി​ക്കു​ന്ന​ത്. 800 മീ​റ്റ​ർ നീ​ള​ത്തി​ലും, എ​ട്ടു മീ​റ്റ​ർ വീ​തി​യി​ലു​മു​ള്ള വ​ഴി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ കോ​ള​നി​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വി​ക്കു​ന്ന യാ​ത്രാ​ദു​രി​ത​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​വു​ക. ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ളാ​ണ് കോ​ള​നി​യി​ലു​ള്ള​ത്. ഇ​വ​രു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ 75 സെ​ന്‍റ് സ്ഥ​ലം വി​ട്ടു ന​ൽ​കു​ക​യാ​യി​രു​ന്നു. സ്ഥ​ലം കി​ട്ടി​യ​തോ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ഴി​വെ​ട്ടു​ന്ന പ്ര​വ​ർ​ത്തി തു​ട​ങ്ങി. ര​ണ്ട് ല​ക്ഷം രൂ​പാ ചി​ല​വി​ൽ 722 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.