ദുരിതബാധിതർക്ക് താ​ങ്ങാ​യി കു​ടും​ബം
Monday, August 26, 2019 12:09 AM IST
എ​ട​ക്ക​ര: 25 ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷം മു​ൻ​പു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ദു​രി​തം പേ​റി​യ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ പാ​താ​റി​ലാ​ണ് തി​ക​ച്ചും ആ​ക​സ്മി​ക​മാ​യ കൂ​ടി​ച്ചേ​ര​ലു​ണ്ടാ​യ​ത്.
1994 ജൂ​ലൈ 15നാ​ണ് പാ​താ​റി​നെ ന​ടു​ക്കി​യ ആ​ദ്യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. ഇ​ന്ന​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് അ​തെ​ത്ര​യോ ചെ​റു​താ​യി​രു​ന്നു. അ​ന്ന് പാ​താ​റി​ലെ ചെ​ത്തി​പ്പു​ഴ അ​പ്പ​ച്ച​ന്‍റെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് മ​ല​വെ​ള്ളം കൂ​ലം​കു​ത്തി​യൊ​ഴു​കി​യ​ത്. പി​ന്നീ​ട് സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് അ​പ്പ​ച്ച​ന്‍റെ കു​ടും​ബ​മു​ൾ​പ്പെ​ടെ അ​ഞ്ചു കു​ടും​ബ​ങ്ങ​ളെ അ​വി​ടെ നി​ന്ന് മാ​റ്റി താ​മ​സി​പ്പി​ച്ചു. സ്ഥ​ലം വാ​ങ്ങി വീ​ടു​വെ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം ഇ​വ​ർ​ക്ക് ല​ഭി​ച്ചു. അ​ഞ്ചു പേ​ർ മ​രി​ച്ച ആ ​ദു​ര​ന്ത​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പി​ന്നീ​ട് ഭീ​ഷ​ണി​യും മ​ണ്ണി​ടി​ച്ചി​ലും പ​ല​പ്പോ​ഴാ​യി പാ​താ​റി​നെ പേ​ടി​പ്പി​ച്ചെ​ങ്കി​ലും 2019ൽ ​ഭ​യാ​ന​ക​മാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് പാ​താ​റി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ​ത്. ചെ​റു​തും വ​ലു​തു​മാ​യി 15ഓ​ളം ഉ​രു​ൾ​പൊ​ട്ട​ലു​ക​ൾ മ​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി. പാ​താ​റി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ഴ​വ​ത്തോ​ടി​ൽ വെ​ള്ളം ഏ​റി​യും കു​റ​ഞ്ഞും വ​ന്നു. എ​ന്നാ​ൽ വൈ​കു​ന്നേ​ര​ത്തോ​ടെ പാ​താ​ർ ടൗ​ണി​നെ മാ​റ്റി​മ​റി​ച്ച് മ​ല​വെ​ള്ളം കു​ത്തി​യൊ​ഴു​കി. ഇ​തോ​ടെ ടൗ​ണി​ൽ വീ​ടു​ണ്ടാ​യി​രു​ന്ന ഇ​ല​വ​നാം​കു​ഴി ജോ​ർ​ജ് കു​ട്ടി(​ബാ​ബു)​യു​ടെ വീ​ട് മ​ല​വെ​ള്ളം തൂ​ത്തു​വാ​രി​യെ​റി​ഞ്ഞു. ഒ​ന്നും ബാ​ക്കി​വെ​ക്കൊ​ത​യാ​ണ് മ​ല​വെ​ള്ളം വീ​ടെ​ടു​ത്ത​ത്. ഇ​തോ​ടെ അ​ശ​ര​ണ​രാ​യ ജോ​ർ​ജ് കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് പ​രേ​ത​നാ​യ അ​പ്പ​ച്ച​ന്‍റെ കു​ടും​ബം താ​ങ്ങാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി ഉ​രു​ൾ​പൊ​ട്ടി മ​ല​വെ​ള​ള​പ്പാ​ച്ചി​ലു​ണ്ടാ​യ അ​ന്നു​മു​ത​ൽ ഇ​പ്പോ​ഴും ജോ​ർ​ജ് കു​ട്ടി​യു​ടെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം അ​പ്പ​ച്ച​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. അ​പ്പ​ച്ച​ന്‍റെ ഭാ​ര്യ​ക്ലാ​ര​മ്മ​യും മ​ക​ൻ ഷെ​ബി​നു​മാ​ണ് അ​വി​ടെ താ​മ​സം. ഒ​രു വാ​ട​ക വീ​ടെ​ടു​ത്ത് മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജോ​ർ​ജ് കു​ട്ടി​യു​ടെ കു​ടും​ബം.