ചേ​ലാ​മ​ല​യി​ല ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ചേ​ലാ​മ​ല​യി​ലെ ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു. ക​ഴി​ഞ്ഞ 8 ,9, 10 തി​യ​തി​ക​ളി​ലാ​യി ഉ​ണ്ടാ​യ അ​തി​തീ​വ്ര​മാ​യ മ​ഴ​യി​ൽ ചേ​ലാ​മ​ല​യി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്.
വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ജി​യോ​ള​ജി സം​ഘ​വും റ​വ​ന്യൂ അ​ധി​കൃ​ത​രും പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം സ​ർ​വ​ക​ക്ഷി സം​ഘം ഉ​രു​ൾ​പൊ​ട്ടി​യ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കി​യ വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​ണ് ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്.