ദു​രി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ‘സ്പ​ർ​ശ’​വു​മാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള
Friday, August 23, 2019 12:25 AM IST
മ​ല​പ്പു​റം: ജി​ല്ല നേ​രി​ട്ട വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ എ​ല്ലാ ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം-​മ​ല​പ്പു​റം ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യാ​യ ’സ്പ​ർ​ശം’ ദു​രി​ത​മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക്. ചി​ത്രം, സം​ഗീ​തം, നി​ർ​മാ​ണം എ​ന്നി​വ​യും കൗ​ണ്‍​സി​ലിം​ഗും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് സ്പ​ർ​ശ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ഉ​പ​ജി​ല്ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന പ​ത്തം​ഗ സം​ഘ​മാ​ണ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പാ​ഴ്‌വ​സ്തു​ക്ക​ൾ​കൊ​ണ്ടു ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ക, നാ​ട​ൻ​പാ​ട്ട്, ചി​ത്രം വ​ര, മാ​ന​സി​കാ​രോ​ഗ്യ​ത്തി​നു വി​വി​ധ ക​ളി​ക​ൾ, കൗ​ണ്‍​സിം​ലിം​ഗ് എ​ന്നി​വ​യാ​ണ് കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ക്കു​ക. ഇ​തു​സം​ബ​ന്ധി​ച്ചു റി​സോ​ഴ്സ്പേ​ണ്‍​സ​ണ്‍​സി​നു​ള്ള ദി​ദ്വി​ന പ​രി​ശീ​ല​നം
മ​ല​പ്പു​റം ഗ്രേ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​കൃ​ഷ്ണ​ൻ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി. ​ര​ത്നാ​ക​ര​ൻ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. നി​ല​ന്പൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​എ.​പി. അ​ൻ​വ​ർ ഇ​ബ്രാ​ഹിം കൗ​ണ്‍​സി​ലിം​ഗി​നെ​ക്കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. പി. ​മ​നോ​ജ്കു​മാ​ർ, പി. ​കൃ​ഷ്ണ​ൻ, പി.​ടി. മ​ണി​ക​ണ്ഠ​ൻ, പി.​പി. ദേ​വ​യാ​നി, കെ.​സു​നി​ൽ, പി.​വി. വി​ഷ്ണു​പ്രി​യ, എ.​ടി. ദീ​പി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ഓ​ഫീ​സ​ർ മോ​ഹ​ന​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ്, വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്പ​ർ​ശം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.