സൈ​ക്കി​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്കു​യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, August 20, 2019 12:43 AM IST
എ​ട​പ്പാ​ൾ : പൊ​ന്നാ​നി-​കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ൽ പ​ന്താ​പാ​ല​ത്തി​നു സ​മീ​പം സൈ​ക്കി​ളും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ക​ണ്ട​മം​ഗ​ലം പ​ള്ള​ത്ത് അ​ലി​യു​ടെ മ​ക​ൻ നി​ഷാ​ദ് (26) ആ​ണ് മ​രി​ച്ച​ത്. മ​ണ്ണാ​ർ​ക്കാ​ട് ക​ണ്ട​മം​ഗ​ലം ത​യ്യി​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൻ മി​ൻ​ഷാ​ദ് (25), കാ​ല​ടി പ​ഞ്ചാ​യ​ത്ത് അം​ഗം നൗ​ഫ​ൽ സി. ​ത​ണ്ടി​ല​ത്തി​ന്‍റെ മ​ക​ൻ ഹാ​ദി(12) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പൊ​ന്നാ​നി ഭാ​ഗ​ത്തേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് സൈ​ക്കി​ളു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ഷാ​ദി​നെ എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ മി​ൻ​ഷാ​ദി​നെ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഹാ​ദി​യെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.