ജി​ല്ല​യി​ൽ ഇ​നി ശേ​ഷി​ക്കു​ന്ന​ത് 14 ക്യാ​ന്പു​ക​ൾ
Monday, August 19, 2019 12:25 AM IST
മ​ല​പ്പു​റം: കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ഇ​നി ശേ​ഷി​ക്കു​ന്ന​ത് 14 ക്യാ​ന്പു​ക​ൾ മാ​ത്രം. ക്യാ​ന്പു​ക​ളി​ലു​ള്ള​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലു​ണ്ടാ​യ 253 ക്യാ​ന്പു​ക​ളി​ൽ 239 ക്യാ​ന്പു​ക​ൾ ജി​ല്ല​യി​ൽ അ​വ​സാ​നി​പ്പി​ച്ചു. നി​ല​വി​ൽ അ​ഞ്ച് താ​ലൂ​ക്കു​ക​ളി​ലാ​യി 537 കു​ടും​ബ​ങ്ങ​ളി​ലെ 2109 പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. ഇ​തി​ൽ 787 പു​രു​ഷ​ൻ​മാ​രും 880 സ്ത്രീ​ക​ളും 442 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്.
നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ആ​റ് ക്യാ​ന്പു​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 410 കു​ടും​ബ​ങ്ങ​ളി​ലാ​യി 1538 പേ​രാ​ണ് ക്യാ​ന്പി​ലു​ള്ള​ത്. 562 പു​രു​ഷ​ൻ​മാ​രും 674 സ്ത്രീ​ക​ളും 302 കു​ട്ടി​ക​ളും നി​ല​ന്പൂ​രി​ലെ വി​വി​ധ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്. ഏ​റ​നാ​ട് നാ​ല് ക്യാ​ന്പു​ക​ളാ​ണു​ള്ള​ത്. 65 കു​ടും​ബ​ങ്ങ​ളി​ലാ​യി 344 പേ​ർ ക്യാ​ന്പി​ലു​ണ്ട്. അ​തി​ൽ 138 പു​രു​ഷ​ൻ​മാ​രും 135 സ്ത്രീ​ക​ളും 71 കു​ട്ടി​ക​ളു​മാ​ണ്. പൊ​ന്നാ​നി​യി​ലും ര​ണ്ട് ക്യാ​ന്പു​ക​ളും കൊ​ണ്ടോ​ട്ടി​യി​ലും തി​രൂ​ര​ങ്ങാ​ടി ഓ​രോ ക്യാ​ന്പു​ക​ളും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. പൊ​ന്നാ​നി​യി​ൽ 31 കു​ടും​ബ​ങ്ങ​ളി​ലാ​യി 113 പേ​രാ​ണു​ള്ള​ത്. 43 പു​രു​ഷ​ൻ​മാ​രും 35 സ്ത്രീ​ക​ളും 35 കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. കൊ​ണ്ടോ​ട്ടി​യി​ൽ വാ​ഴ​യൂ​ർ ചു​ങ്ക​പ്പ​ള്ളി അ​ങ്ക​ണ​വാ​ടി​യി​ൽ മാ​ത്ര​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​വി​ടെ 13 കു​ടും​ബ​ങ്ങ​ളി​ലാ​യി 41 പേ​രാ​ണു​ള്ള​ത്. അ​തി​ൽ 18 പേ​ർ പു​രു​ഷ​ൻ​മാ​രും 16 പേ​ർ സ്ത്രീ​ക​ളും ഏ​ഴ് കു​ട്ടി​ക​ളു​മാ​ണു​ള്ള​ത്. തി​രൂ​ര​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ജി.​എ​ച്ച്.​എ​സ് നെ​ടു​വ​യി​ൽ 73 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. 18 കു​ടും​ബ​ങ്ങ​ളി​ലാ​യി 26 പു​രു​ഷ​ൻ​മാ​രും 20 സ്ത്രീ​ക​ളും 27 കു​ട്ടി​ക​ളു​മു​ണ്ട്. തി​രൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ന്പു​ക​ൾ നേ​ര​ത്തെ ത​ന്നെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.