ലിസിയുടെ മകളെ ആശ്വസിപ്പിച്ച് മുല്ലപ്പള്ളി
Monday, August 19, 2019 12:24 AM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ആ​ലി​മൂ​ല​യി​ല്‍ ഉ​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ച മാ​പ്പ​ല​ക​യി​ല്‍ ലി​സി​യു​ടെ മ​ക​ൾ ബിബിയെ കാ​ണാ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍ എത്തി.
എ​ട്ടിനു രാ​ത്രി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​കു​മ്പോ​ള്‍ ദാ​സ​നും ഭാ​ര്യ ലി​സി​യും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. എട്ടിന് അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​യ​തി​നാ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ രാ​ത്രി പ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ല​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. വൈ​കു​ന്നേ​രം അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ല്‍ രാ​ത്രി​യി​ല്‍ താ​നും വി​ട്ടി​ലെ​ത്തു​മാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​നും ഉ​ണ്ടാ​യി​രു​ന്നേ​നെ എ​ന്ന് കോ​ഴി​ക്കോ​ട്ട് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​ക്ക് പ​ഠി​ക്കു​ന്ന ബി​ബി പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ കോ​ള​യാ​ടു​ള്ള ബ​ന്ധു​വീ​ട്ടി​ലാ​യി​രു​ന്ന ബി​ബി. മാ​താ​വി​നെ അ​ട​ക്കം ചെ​യ്ത സെ​മി​ത്തേ​രി​യി​ലെ​ത്തി പ്രാ​ര്‍​ഥ​ന ന​ട​ത്തി കു​ടും​ബ സു​ഹൃ​ത്താ​യ എ​ടാ​നി​കു​ന്നേ​ല്‍ സാ​ബു​വി​ന്‍റെ വീ​ട്ടി​ലേക്കു പോയി​രു​ന്നു.
ഇക്കാര്യം നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാണ് മു​ല്ല​പ്പ​ള്ളി സാ​ബു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി ബി​ബി​യെ ആ​ശ്വ​സി​പ്പി​ച്ച​ത്.