പോ​സ്റ്റ്് ഓ​ഫീ​സ് അ​ക്കൗ​ണ്ട് മേ​ള
Tuesday, June 25, 2019 12:35 AM IST
എ​ട​ക്ക​ര: വീ​ട്ടി​ലി​രു​ന്ന് സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​നു ത​പാ​ൽ വ​കു​പ്പ് ചു​ങ്ക​ത്ത​റ പോ​സ്റ്റ് ഓ​ഫീ​സി​ൽ അ​ക്കൗ​ണ്ടിം​ഗ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഇ​ന്ത്യാ പോ​സ്റ്റ് പെ​യ്മെ​ന്‍റ് ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നാ​കും. ഏ​തെ​ങ്കി​ലും പോ​സ്റ്റ് ഓ​ഫീ​സി​ൽ സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ട് ഉ​ള്ള​വ​ർ​ക്കാ​ണ് ആ​നു​കു​ല്യം ല​ഭ്യ​മാ​കു​ക. അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്യു​ന്ന​തോ​ടെ ഇ​ല​ക്‌ട്രിസി​റ്റി, ഗ്യാ​സ്, വാ​ട്ട​ർ എ​ന്നി​വ​യു​ടെ ബി​ൽ, യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷാ ഫീ​സ്, ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം, മൊ​ബൈ​ൽ, ഡി​ടി​എ​ച്ച് റീ​ചാ​ർ​ജിം​ഗ്, നെ​ഫ്റ്റ്, ആ​ർ​ടി​ജി​എ​സ്, പി​പി​എ​ഫ്, സു​ക​ന്യ സ​മൃ​ദ്ധി തു​ട​ങ്ങി​യ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ നി​ല​വി​ലെ പോ​സ്റ്റ് ഓ​ഫീ​സ് പാ​സ് ബു​ക്ക്, ആ​ധാ​ർ കോ​പ്പി, സ്മാ​ർ​ട്ട് ഫോ​ണ്‍ എന്നിവയുമായി എത്തണം.