നി​ർ​ഭ​യ ഹോ​മി​നു കെ​ട്ടി​ടം നി​ർ​മി​ക്കും
Tuesday, June 25, 2019 12:31 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​ർ​ഭ​യ ഹോ​മി​നു സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
നേ​ര​ത്തെ സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും സ്വ​കാ​ര്യ വ്യ​ക്തി ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.
ക​ണ്ടെ​ത്തി​യ സ്ഥ​ലം സ​ർ​ക്കാ​ർ ഭൂ​മി​യ​ല്ലെ​ന്നു കാ​ണി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ചി​ൽ​ഡ്ര​ൻ​സ് ഹോ​മു​ക​ൾ മാ​തൃ​ക ഹോ​മു​ക​ളാ​ക്കി മാ​റ്റും.
കു​ട്ടി​ക​ൾ​ക്കു കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ശി​ശു​സൗ​ഹൃ​ദ​മാ​ക്കു​ക​യും ചെ​യ്യും. ശി​ശു​ക്ഷേ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​നും കൃ​ത്യ​മാ​യി വി​ല​യി​രു​ത്താ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഷാ​ജേ​ഷ് ഭാ​സ്ക​ർ, അം​ഗ​ങ്ങ​ളാ​യ സി.​സി​നി​ദാ​സ്, കെ.​പി.​ത​നൂ​ജ​ബീ​ഗം, പി.​ഷീ​ന, സാ​മൂ​ഹി​ക നീ​തി ഓ​ഫീ​സ​ർ കെ.​കൃ​ഷ്ണ​മൂ​ർ​ത്തി, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ഗീ​താ​ഞ്ജ​ലി, എ.​കെ. മു​ഹ​മ്മ​ദ് സാ​ലി​ഹ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.