നി​ല​ന്പൂ​രി​ൽ 33 പേ​ർ​ക്കു സ​ഹാ​യം ന​ൽ​കി: മ​ന്ത്രി
Tuesday, June 25, 2019 12:31 AM IST
മ​ല​പ്പു​റം: പ​ട്ടി​ക​ജാ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന പ​ഠ​ന​മു​റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​​ലെ 33 പേ​ർ​ക്ക് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നി​ല​ന്പൂ​ർ ബ്ലോ​ക്കി​ൽ 21 പേ​ർ​ക്കും കാ​ളി​കാ​വ് ബ്ലോ​ക്കി​ൽ 12 പേ​ർ​ക്കു​മാ​ണ് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ കോ​ര​ൻ​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി​യെ അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.