പോ​ലീ​സ് രാ​ഷ്‌ട്രീ​യ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണം: യൂ​ത്ത് ലീ​ഗ്
Monday, June 24, 2019 12:18 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​വ​രെ പ്ര​തി​യാ​ക്കി കേ​സെ​ടു​ക്കു​ന്ന പോ​ലീ​സ് ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ങ്ക​ട മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ​അ​ടു​ത്തി​ടെ​യു​ണ്ടാ​യ മൂ​ന്ന് സം​ഭ​വ​ങ്ങ​ളി​ൽ പോ​ലീ​സ് രാ​ഷ്്‌‌ട്രീയ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. രാ​മ​പു​ര​ത്ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് മ​ങ്ക​ട പോ​ലീ​സ് കേ​സ് ചു​മ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം പെ​രി​ന്താ​റ്റി​രി​യി​ൽ വ​നി​ത ബ്ലോ​ക്ക് മെ​ംബർ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക്ര​മ​ത്തി​നി​ര​യാ​യ​പ്പോ​ഴും കേ​സ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​നു​കൂ​ല​മാ​ക്കി​യെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മം. പാ​ങ്ങി​ൽ യു​ഡി​എ​ഫ് പ്ര​ക​ട​ന​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ച് ക​യ​റ്റി പ്ര​ശ്ന​ങ്ങ​ൾ സൃഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ക്സി​ഡ​ന്‌റായാണ് കൊ​ള​ത്തൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇത് തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ടത്തുമെ​ന്ന് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി അ​റി​യി​ച്ചു. കു​രി​ക്ക​ൾ മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ്, എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി, സി.​എ.​നു​അ്മാ​ൻ ശി​ബ്ലി, അ​ബൂ താ​ഹി​ർ ത​ങ്ങ​ൾ, ഷാ​ഹി​ൽ കു​ന്ന​ത്ത്, ടി.​പി.​ഹാ​രി​സ്, ടി.​റ​ഫീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.