വൈ​ദ്യു​തി സു​ര​ക്ഷാ സ​മി​തി​ക​ൾ രൂ​പീകരിച്ചു
Sunday, June 16, 2019 12:25 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യു​തി സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ച​ർ​ച്ചാ ക്ലാ​സും സു​ര​ക്ഷാ സ​മി​തി രൂ​പ​വ​ത്ക​ര​ണ​വും ന​ട​ത്തി.
ര​ണ്ടാം വാ​ർ​ഡം​ഗം കൃ​ഷ്ണ​ൻ​ക്കു​ട്ടി​യും പ​തി​നൊ​ന്നാം വാ​ർ​ഡം​ഗം ബി​ന്ദു തൊ​ട്ടി​യാ​നും വാ​ർ​ഡു​ക​ളി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. അ​ക​ന്പാ​ടം സെ​ക‌്ഷ​ൻ അ​സി​സ്റ്റ​ന്‍റ്എ​ൻ​ജി​നിയ​ർ പ​ത്മ​ലോ​ച​ന​ൻ നാ​യ​ർ, സ​ബ് എ​ൻ​ജി​നീ​യ​ർ ശ്രീ​വ​ത്സ​ൻ,ഓ​വ​ർ​സി​യ​ർ റോ​സ് വി​ൽ​സ്, പ്ര​ദീ​പ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും സു​ര​ക്ഷാ സ​മി​തി​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് വൈ​ദ്യു​തി സു​ര​ക്ഷാ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തു​മെ​ന്ന് എ​ഇ അ​റി​യി​ച്ചു.