ബാലസാഹിത്യ പുരസ്കാരം ഡോ. സംഗീത ഏറ്റുവാങ്ങി
1545020
Thursday, April 24, 2025 5:23 AM IST
പെരിന്തൽമണ്ണ : സംസ്ഥാന ബാലസാഹിത്യ പുരസ്കാരത്തിന് അർഹയായ ഡോ.സംഗീത ചേനംപുല്ലി തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടന്ന പരിപാടിയിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
വിവർത്തനം, പുനരാഖ്യാനം വിഭാഗത്തിലാണ് പുരസ്കാരത്തിന് അർഹമായത്. ന്ധവെള്ളത്തിൽ നനവുണ്ടായതെങ്ങനെ ന്ധ എന്ന പുസ്തകമാണ് അവാർഡിന് പരിഗണിച്ചത്.
ഉപഹാരവും 20000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആലിപ്പറന്പ് സ്വദേശിയായ സംഗീത നിലവിൽ പട്ടാന്പി ഗവണ്മെന്റ് കോളജിൽ അസിസ്റ്റന്റ് പ്രഫസറാണ്. രാംദാസ് മുണ്ടംകോടിയാണ് ഭർത്താവ്. അലൻ രാംദാസ് മകൻ.