നവീകരിച്ച മെഡിക്കൽ കോളജ് റോഡ് നാടിന് സമർപ്പിച്ചു
1545019
Thursday, April 24, 2025 5:23 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവകരിച്ച മെഡിക്കൽ കോളജ് ചെറാക്കര റോഡ് നാടിന് സമർപ്പിച്ചു. ചെയർപേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു.
നഗരസഭ നടപ്പാക്കുന്ന വൈഡനിംഗ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി 33 ലക്ഷം രൂപ ചെലവഴിച്ച് ഇന്റർലോക്ക് വിരിച്ചാണ് റോഡ് പ്രവൃത്തി പൂർത്തിയാക്കിയത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് മുന്നിലൂടെ കടന്നുപോകുന്ന റോഡ് തകർന്നത് പരാതിക്കിടയാക്കിയിരുന്നു. ഇതോടെയാണ് നഗരസഭ പദ്ധതി തയാറാക്കിയത്.
റോഡരികിൽ ചെടിച്ചട്ടികൾ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, കൗണ്‍സിലർമാരായ അഡ്വ. പ്രേമരാജീവ്, ഷറീന ജവഹർ, ഹുസൈൻ മേച്ചേരി, മരുന്നൻ മുഹമ്മദ്,
അഷ്റഫ് കാക്കേങ്ങൽ, മുജീബ് റഹ്മാൻ പരേറ്റ, അബ്ദുൾ മജീദ് പുത്തലത്ത്, മുജീബ് റഹ്മാൻ വടക്കീടൻ, ഷാനി സിക്കന്തർ, ഷൈമ ആക്കല, ടി. ശ്രീജ, മുഹ്മിദ ഷിഹാബ്, എ. സലീന, റിയാസ് ബാബു, വല്ലാഞ്ചിറ ഫാത്തിമ, ടി.എം. നാസർ തുടങ്ങിയവർ സംബന്ധിച്ചു.