തിരുവനന്തപുരം-നിലന്പൂർ ട്രെയിനിന് ശ്രീനാരായണ ഗുരുവിന്റെ പേര് നൽകണമെന്ന്്
1545017
Thursday, April 24, 2025 5:23 AM IST
പെരിന്തൽമണ്ണ: തിരുവനന്തപുരം-നിലന്പൂർ രാജ്യറാണി എക്സ്പ്രസിന് ശ്രീനാരായണ ഗുരുവിന്റെ പേരിൽ പുനർനാമകരണം ചെയ്യണമെന്ന് ബിഡിജഐസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കോയന്പത്തൂരിൽ നിന്ന് ഷൊർണൂർ ജംഗ്ഷൻ വരെ വന്നുനിൽക്കുന്ന മെമു സർവീസ് നിലന്പൂർ വരെ നീട്ടിയാൽ പകൽ സമയത്ത് ഷൊർണൂർ- നിലന്പൂർ ലൈനിലുള്ള ആറ് മണിക്കൂർ ഇടവേള ഇല്ലാതാക്കാനും നിലന്പൂരിൽ നിന്ന് കോയന്പത്തൂരിലേക്ക് നേരിട്ട് യാത്ര ചെയ്യാവുന്ന ഒരു തീവണ്ടി ലഭിക്കുകയും തെക്കോട്ടുള്ള യാത്രയ്ക്ക് വേണാട് എക്സ്പ്രസിന് കണക്ഷൻ ലഭിക്കുകയും ചെയ്യും.
അതുപോലെ എറണാകുളത്ത് നിന്ന് രാത്രി 8.45 ന് ഷൊർണൂർ എത്തുന്ന മെമു നിലന്പൂരിലേക്ക് നീട്ടുകയും തിരിച്ച് ഇടുകയുമാണെങ്കിൽ 25 സർവീസുകൾക്ക് കണക്ഷൻ ലഭിക്കും. ഈ ആവശ്യങ്ങൾ ഉന്നയിച്ച് എൻഡിഎ ചെയർമാൻ രാജീവ് ചന്ദ്രശേഖറിനും കണ്‍വീനർ തുഷാർ വെള്ളാപ്പള്ളിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേദനങ്ങൾ നൽകുവാനും ബിഡിജഐസ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.
പെരിന്തൽമണ്ണയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബിഡിജഐസ് ജില്ലാ ജനറൽ സെക്രട്ടറി ഡോ.രമേഷ് കോട്ടയപ്പുറം, വൈസ് പ്രസിഡന്റ് വാസു കോതറായിൽ എന്നിവർ പങ്കെടുത്തു.