കരുവാരകുണ്ടിൽ ലഹരിക്കെതിരേ സർവകക്ഷി യോഗം
1536072
Monday, March 24, 2025 5:59 AM IST
കരുവാരകുണ്ട്: ലഹരിക്കെതിരേ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് സർവകക്ഷി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ് കരുവാരകുണ്ട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി 29 ന് പ്രതിരോധ ജ്വാല നടത്തും.
മേയ് ഒന്ന് മുതൽ 31 വരെ ക്ലസ്റ്റർ കാന്പയിനുകൾ നടക്കും. കൂടാതെ പോലീസ്, എക്സൈസ്, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ രഹസ്യ സ്ക്വാഡുകൾ പ്രവർത്തിക്കും. വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു.
സ്വാമി ആത്മദാസ് യമി ഭക്തരക്ഷ മുഖ്യപ്രഭാഷണം നടത്തി. പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി.ശ്രീനിവാസൻ, എക്സൈസ് ഇൻസ്പെക്ടർ ശിവപ്രസാദ്, സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ.ഉമ്മർ, ഷീബ പള്ളിക്കുത്ത്, ഷീന ജിൽസ്, പഞ്ചായത്ത് സെക്രട്ടറി എ. ഹസീന, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രസംഗിച്ചു.