ഹാപ്പിനെസ് പാർക്ക് സജ്ജമാക്കണമെന്ന്
1536062
Monday, March 24, 2025 5:55 AM IST
എടപ്പാൾ: കണ്ടനകത്ത് കെഎസ്ആർടിസി വർക്ക്ഷോപ്പിനു സമീപം നിർമാണം പൂർത്തിയാകുന്ന വാട്ടർ ടാങ്കിന്റെ പ്രദേശം കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബങ്ങൾക്കും ഒത്തുകൂടലിനുള്ള ഹാപ്പിനെസ് പാർക്കാക്കി മാറ്റണമെന്ന് കണ്ടനകം ചമയം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
മാലിന്യമുക്തം നവകേരളം കാന്പയിൻ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കെ. അഭിലാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.വി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി. ശശി, കെ. വിനീത് എന്നിവർ പ്രമേയങ്ങളും പി. മുരളി ഭാവിപരിപാടികളും അവതരിപ്പിച്ചു. ടി.പി. ആനന്ദൻ, പി.കെ. ബാബു എന്നിവർ സംസാരിച്ചു.