ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
1536061
Monday, March 24, 2025 5:55 AM IST
അങ്ങാടിപ്പുറം: ലഹരി വ്യാപനത്തിനെതിരേ അങ്ങാടിപ്പുറം ഫോർ ലൈഫിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. പെരിന്തൽമണ്ണ പോലീസ് സബ് ഇൻസ്പെക്ടർ ഷിജോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം വി. സുനിൽബാബു അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാമൻകുട്ടി, സൈക്യാട്രിക് സോഷ്യൽ വർക്കർമാരായ പി.കെ. ഫാസിൽ, പി. റാഷിഖ് എന്നിവർ ക്ലാസെടുത്തു.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സയിദ, ജില്ലാ പഞ്ചായത്ത് അംഗം ഷഹർബാനു, അഡ്വ. ടി.കെ. റഷീദലി, നജ്മ തബ്ഷീറ, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. നാരായണൻ, ടി. സലീന, വിജയലക്ഷ്മി, ഷിഹാദ് പേരയിൽ, അൻവർ സാദത്ത്, പി. അബ്ദുസമദ്, സി.പി. നൗഫൽ, മനോജ് വീട്ടുവേലിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.