റിംഗ് കന്പോസ്റ്റ് വിതരണം ചെയ്തു
1535662
Sunday, March 23, 2025 5:46 AM IST
മഞ്ചേരി: മഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റിംഗ് കന്പോസ്റ്റ് വിതരണം ചെയ്തു. മുനിസിപ്പൽ തല ഉദ്ഘാടനം തുറക്കലിൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ നിർവഹിച്ചു. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് ഗാർഹിക ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കുന്നതിനായാണ് റിംഗ് കന്പോസ്റ്റ് നൽകിയത്. കുറഞ്ഞ സ്ഥലപരിമിതികളുള്ള ആളുകൾക്ക് ഇത് ഉപകാരപ്രദമാകും.
50 വാർഡുകളിലായി 1400ലധികം ഗുണഭോക്താക്കൾക്കാണ് റിംഗ് കന്പോസ്റ്റ് നൽകുന്നത്. വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, എൻ.എം. എൽസി, കൗണ്‍സിലർമാരായ ഫാത്തിമ സുഹ്റ, എ.വി. റഷീദ്, വി.സി. മോഹനൻ, അബ്ദുൾ അസീസ്, മുജീബ് റഹ്മാൻ പരേറ്റ, അഷ്റഫ് കാക്കേങ്ങൽ, ടി.എം. നാസർ, മുൻ കൗണ്‍സിലർ കെ.കെ.ബി. മുഹമ്മദലി, ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം തുടങ്ങിയവർ പ്രസംഗിച്ചു.