‘ഡിഎ കുടിശിക കവർന്നെടുക്കുന്ന സർക്കാർ നയം ദ്രോഹകരം’
1535661
Sunday, March 23, 2025 5:46 AM IST
മലപ്പുറം: അനുവദിച്ച ക്ഷാമബത്ത ഏത് കാലയളവിലേതാണെന്നും പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശിക എന്ന് നൽകുമെന്നും പറയാതെ സംസ്ഥാന സർക്കാർ ഇറക്കിയ ഡിഎ ഉത്തരവുകൾ ജീവനക്കാരോട് ചെയ്ത കടുത്ത വഞ്ചനയാണെന്ന് കേരള ഗസറ്റഡ് ഓഫീസ് യൂണിയൻ (കെജിഒയു)ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
2021 മുതൽ ക്ഷാമബത്ത കുടിശികയായിരിക്കുകയാണ്. ആകെ 117 മാസത്തെ കുടിശികയാണ് സർക്കാർ ജീവനക്കാർക്ക് നൽകാനുള്ളത്. ക്ഷാമബത്ത കുടിശിക അനുവദിക്കുന്പോൾ മുൻകാല പ്രാബല്യം കവർന്നെടുക്കുന്നത് ഇത് മൂന്നാം തവണയാണ്.
ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജീവനക്കാർക്ക് ക്ഷാമബത്ത സമയബന്ധിതമായി നൽകുന്പോൾ കേരളത്തിൽ മാത്രമാണ് ഇത്തരമൊരു ദുരവസ്ഥയെന്നും അർഹമായ ആനുകൂല്യങ്ങൾ അനുവദിച്ച് സർക്കാർ ജീവനക്കാരോട് നീതി കാണിക്കണമെന്നും ജില്ലാ പ്രസിഡന്റ് കെ.പി. പ്രശാന്ത്, ജില്ലാ സെക്രട്ടറി എ.കെ. അഷ്റഫ്, ട്രഷറർ യു. സഞ്ജീവ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.