ഇഎംഎസ് ഭവനനിധിയില് നിര്‍മിച്ച അഞ്ച് വീടുകളുടെ കൈമാറ്റം നാളെ
1513764
Thursday, February 13, 2025 7:39 AM IST
ഏലംകുളം: ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് ഇഎംഎസ് ഭവന നിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അഞ്ച് വീടുകളുടെ താക്കോല്‍ദാനം നാളെ വൈകുന്നേരം നാലിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പു മന്ത്രി ആര്.ബിന്ദു നിര്‍വഹിക്കും. ഏലംകുളം സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിക്കും. ഇഎംഎസ് സഹകരണ ആശുപത്രി ചെയര്മാന് വിപി.അനില്‍ മുഖ്യാഥിതിയായിരിക്കും.
ബാങ്കിന്റെ വളര്‍ച്ചയില്‍ നേതൃത്വപരമായ പങ്കുവഹിച്ച മുന്‍ ഭരണസമിതി അംഗങ്ങളെ മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ സുരേന്ദ്രന് ചെമ്പ്ര ആദരിക്കും. ബാങ്കിന്റെ എ ക്ലാസ് അംഗങ്ങള്‍ക്കുള്ള ചികിത്സ സഹായ വിതരണം ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുധീര്‍ബാബുവും ബാങ്കിന്റെ വെബ് സൈറ്റ് ഉദ്ഘാടനം സംസ്ഥാന ഭക്ഷ്യകമ്മീഷന് അംഗം വി.രമേശനും നിര്‍വഹിക്കും.
സാമ്പത്തിക ശേഷിയില്ലാത്തവരും മറ്റു ഭവന പദ്ധതികളില്‍ ഉള്‍പ്പെടാത്തവരും ഭവനരഹിതരുമായ എ ക്ലാസ് അംഗങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഏലംകുളം സര്‍വീസ് സഹകരണ ബാങ്ക് ഇഎംഎസ് ഭവന നിര്‍മാണ നിധി രൂപീകരിച്ചത്. ബാങ്കിന്റെ ലാഭ വിഹിതത്തില്‍ നിന്നാണ് ഇതിനുള്ള ഫണ്ട് നീക്കി വയ്ക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.ഗോവിന്ദ പ്രസാദ്, ഭരണസമിതി അംഗങ്ങളായ പി. അജിത്്കുമാര്, എം.കെ.ആരീഫ്, ജെ.ബിജു, ബാങ്ക് സെക്രട്ടറി ഇ.വി.ഷൈല എന്നിവര്‍ പങ്കെടുത്തു.