പുത്തന്‍വീട് പാലം നാടിന് സമര്‍പ്പിച്ചു
1496301
Saturday, January 18, 2025 5:59 AM IST
മങ്കട: മങ്കട പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്- മക്കരപ്പറമ്പ് റോഡില്‍ പുത്തന്‍വീട് പാലം ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി നാടിനു സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2023-2024 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 1.50 കോടി രൂപ ചെലവഴിച്ച് പാലംപണി പൂര്‍ത്തിയാക്കിയത്. 1980ല്‍ കെ.പി.എ. മജീദ് മങ്കട എംഎല്എയായപ്പോഴാണ് മക്കരപ്പറമ്പ് -കോഴിക്കോട്ടുപറമ്പ് റോഡ് നിര്‍മാണം നടത്തിയതും പുത്തന്‍വീട്ടില്‍ മങ്കടതോടിനു കുറുകെ പാലം നിര്‍മിച്ചതും.
കാലപ്പഴക്കവും 2017-18 വര്‍ഷങ്ങളിലെ പ്രളയവും കാരണം പാലം ശോച്യാവസ്ഥയിലായി. തുടര്‍ന്ന് വാര്‍ഡ് മുസ്ലിംലീഗ് നേതാക്കളായ റഊഫ് വെള്ളില, വി.ടി. മൂസ ഹാജി, പി.ടി. ഷെരീഫ്, കൊടക്കാട് ഷംസുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്‍കുകയും ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധയില്‍ ഉള്‍പ്പെടുത്തിയുമാണ് പാലം പണി പൂര്‍ത്തിയാക്കിയത്.
ഉദ്ഘാടന ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.എ. കരീം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി, ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഹാരിസ്, ഗ്രാമപഞ്ചായത്ത് അംഗളായ പി.പി. ബുഷ്റ, ജംഷീര്‍, കെ.റഊഫ്, വി.ടി. മൂസഹാജി, പി.ടി. ശരീഫ്, കെ.ഷംസുദീന്‍, ടി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.