മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗ നിർണയ ക്യാമ്പും നടത്തി
1484757
Friday, December 6, 2024 4:37 AM IST
പട്ടിക്കാട് : അൽശിഫ നഴ്സിംഗ് കോളജിന്റെയും നാഷണൽ സർവീസ് സൊസൈറ്റിയുടെയും സഹകരണത്തോടെ മുള്ള്യകുർശി ഹീറോസ് ക്ലബ് 60 വയസുകഴിഞ്ഞവർക്കായി മെഡിക്കൽ ക്യാമ്പും ജീവിതശൈലീ രോഗനിർണായവും സംഘടിപ്പിച്ചു.
വലിയപറമ്പ് ജുമാ മസ്ജിദ് അങ്കണത്തിൽ നടന്ന ക്യാമ്പ് കെ.എം. ഫിറോസ്ഖാൻ ഉദ്ഘാടനം ചെയ്തു. കെ.വി. ഫാറൂഖ് അധ്യക്ഷത വഹിച്ചു.
കെ.വി. ജസീം ഡോ ആസിഫ, കെ.വി. ഇക്ബാൽ, കെ.വി. അസ്ലം,ജെൻസൺ, ജിസ് ജോർജ്, എന്നിവർ പ്രസംഗിച്ചു. മലപ്പുറം ജില്ലയിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾക്കെതിരേ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽനടന്നുവരുന്ന നെല്ലിക്ക ക്യാമ്പയിന് പിന്തുണ നൽകി നടന്ന ക്യാമ്പിൽ പ്രഷർ, പ്രമേഹ പരിശോധനകളടക്കമുള്ള ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും മാർഗനിർദേശങ്ങളും ക്യാമ്പിൽ നൽകി.