തൊഴിലാളി ക്ഷേമത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മുന്തിയ പരിഗണന: മന്ത്രി വി. അബ്ദുറഹിമാന്
1484307
Wednesday, December 4, 2024 5:17 AM IST
മലപ്പുറം: തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ എപ്പോഴും മുൻഗണന നല്‍കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാന്. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണ പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലെയും തൊഴിലാളികളെ മികച്ച രീതിയില്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ക്ഷേമനിധികളില്‍ നിന്നുള്ള ആനുകൂല്യങ്ങളില്‍ ഒരു കുറവും വരുത്താതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഏറ്റവും സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി ഏജന്റുമാര്‍ സമൂഹത്തിന്റെ ആദരവ് അര്ഹിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.
പി. ഉബൈദുള്ള എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, നഗരസഭ ചെയര്മാന് മുജീബ് കാടേരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം ടി.ബി. ദയാനന്ദന് മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ കൗണ്‍സിലര്‍ കെ.പി.എ. ഷരീഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി. ക്രിസ്റ്റഫര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ എസ്. ഹരിത, കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി രാജന് പരുത്തിപ്പറ്റ, കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കനകന്, കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന് ജില്ലാ സെക്രട്ടറി എസ്. മൂര്‍ത്തി, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് സംഘം ജില്ലാ സെക്രട്ടറി എന്‍. സതീഷ്, കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കാടാമ്പുഴ മോഹനന് എന്നിവര്‍ പ്രസംഗിച്ചു.