കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
1483922
Monday, December 2, 2024 10:02 PM IST
ഗൂഡല്ലൂർ: ഊട്ടിയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ഊട്ടി ഞൊണ്ടിമേട് സ്വദേശി അറുമുഖനാണ് (43) മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. സംഭവ സമയത്ത് ഇദ്ദേഹം തനിച്ചാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് അയൽവാസികൾ അറുമുഖൻ മരിച്ചുകിടക്കുന്നത് കണ്ടത്. ഊട്ടി സി.ഐ മുരളീധരൻ അന്വേഷണം ആരംഭിച്ചു.