അജ്ഞാത മൃതദേഹം കണ്ടെത്തി
1483921
Monday, December 2, 2024 10:02 PM IST
ഗൂഡല്ലൂർ: കേരള-തമിഴ്നാട് അതിർത്തിയായ ചേരന്പാടിക്കടുത്ത കണ്ണംന്പള്ളി പാലത്തിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
വിഷം അകത്ത് ചെന്ന് മരിച്ചതാണെന്ന് സംശയിക്കുന്നു. സമീപത്ത് വിഷത്തിന്റെ കുപ്പിയും കണ്ടെത്തി. നാട്ടുകാരാണ് മൃതദേഹം കണ്ടത്. ചേരന്പാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം പന്തല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.