കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1460648
Friday, October 11, 2024 10:18 PM IST
വെട്ടത്തൂര്‍: അലനല്ലൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ പാലക്കാഴിയിലെ ചെമ്മന്‍കുഴി വാസുദേവന്റെ മകന് സി. സുമേഷ് (24) ആണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വച്ച് മരിച്ചത്.
പാലക്കാഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സുമേഷ് സഞ്ചരിച്ച കാര്‍, മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് മേലാറ്റൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം.
നാട്ടുകല്‍ പോലീസ് നിയമനടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മാതാവ്: ഉഷാകുമാരി മാന്താറ്റില്‍ ആലുങ്ങല്‍. സഹോദരങ്ങള്‍: സുരേഷ് ബാബു, സുധീഷ്, സുധീഷ.