ലോക കാഴ്ച ദിനം; ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചു
1460429
Friday, October 11, 2024 5:08 AM IST
പെരിന്തൽമണ്ണ: ലോക കാഴ്ച ദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി. ഷാജി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക മുഖ്യപ്രഭാഷണം നടത്തി.
പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ അഡ്വ. ഷാൻസി, എച്ച്എംസി അംഗം നാസർ, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എം. ഫസൽ, ജില്ലാ ഒഫ്താൽമിക് സർജൻ ഡോ.സുചിത്ര, ജില്ലാ ഒഫ്ത്താൽമിക് കോ ഓർഡിനേറ്റർ ബിന്ദു തെരേസ, നഴ്സിംഗ് സൂപ്രണ്ട് പ്രിയ, ലേ സെക്രട്ടറി അബ്ദുൽ റഷീദ്, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് സുനിത, ഹെൽത്ത് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പിആർഒ നിധീഷ്, അൽഷിഫാ പാരാമെഡിക്കൽ സയൻസ് കോളജ് ഓപ്റ്റോമെട്രി മേധാവി പി.കെ. അസ്കർ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി ഡോ.ജലാൽ, ഡോ.സ്മിത എന്നിവർ ബോധവത്കരണ ക്ലാസും അൽഷിഫ കോളജിലെ ഒപ്റ്റോമെട്രി കുട്ടികൾക്കായി നടത്തിയ പോസ്റ്റർ രചനയിൽ സമ്മാനർഹരായർക്ക് സമ്മാന വിതരണവും നടത്തി.
അൽഷിഫ പാരാമെഡിക്കൽ സയൻസ് കോളജ് ഓപ്റ്റോമെട്രി വിഭാഗം വിദ്യാർഥികൾ എക്സിബിഷൻ, ഫ്ളാഷ്മോബ്, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു. തുടർന്ന് ആശ വർക്കർമാർക്ക് കാഴ്ച പരിശോധന ചാർട്ട് നൽകി. ജില്ലാ എൻസിഡി നോഡൽ ഓഫീസർ ഡോ. ഫിറോസ് ഖാൻ സ്വാഗതവും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു നന്ദിയും പറഞ്ഞു.