കേക്കില്‍ പുഴു
1460426
Friday, October 11, 2024 5:02 AM IST
നിലമ്പൂര്‍: ബേക്കറി കടയില്‍ നിന്നും വാങ്ങിയ കേക്കില്‍ പുഴു. അകമ്പാടത്തെ ബേക്കറി കടയില്‍ നിന്നും വാങ്ങിയ കേക്കുകളില്‍ പുഴുവും പൂപ്പലുമെന്ന് വേട്ടേക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദ്. ബുധനാഴ്ച രാത്രിയാണ് ബേക്കറിയില്‍ നിന്നും ആറ് കേക്കുകള്‍ വാങ്ങിയത്. ഇന്ന് രാവിലെ പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് പൂപ്പല്‍ പിടിച്ച നിലയിലും നിറയെ പുഴുക്കള്‍ ഇഴഞ്ഞു നടക്കുന്നതുമായി കണ്ടത്.
അതിനാല്‍ ഉപയോഗിക്കാതെ ബേക്കറിയില്‍ എത്തിച്ച് കടയുടമയെ കാണിച്ചുകൊടുത്തു. ആരോഗ്യ വകുപ്പിന്റെ പരിശോധന ഇല്ലാത്തതാണ് കാലാവധി കഴിഞ്ഞതും പൂപ്പല്‍ നിറഞ്ഞതുമായ ഇത്തരം ഭക്ഷ്യ സാധനങ്ങള്‍ കടയുടമകള്‍ വില്ക്കാന് കാരണമെന്ന് നൗഷാദ് പറഞ്ഞു.